Chikheang Publish time 2025-12-11 07:51:03

‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; വികസിക്കാൻ കടമക്കുടി, 8 കോടി ചിലവിൽ മാസ്റ്റർപ്ലാൻ

/uploads/allimg/2025/12/3036801382916830407.jpg



കൊച്ചി ∙ ‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്രയെ ലഭിച്ചതോടെ ടൂറിസം കേന്ദ്രമായ കടമക്കുടിയിലേക്ക് ആളൊഴുക്ക് ഇനിയും കൂടിയേക്കും. വലിയ കടമക്കുടിയിലെ റോഡിന്റെ ഇരുവശങ്ങളും വാഹനങ്ങൾ കൊണ്ടു നിറയുന്ന സാഹചര്യം ഇപ്പോൾ തന്നെയുണ്ട്.

[*] Also Read പറഞ്ഞ വാക്ക് പാലിച്ചു; ഥാറിൽ കടമക്കുടി ചുറ്റി ആനന്ദ് മഹീന്ദ്ര


വാഹനവും ആൾത്തിരക്കുമൊക്കെ കൂടുന്നതിനാൽ അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനമടക്കം വേഗത്തിലാക്കാനാണ് ആലോചന. 2 മാസത്തിനുള്ളിൽ ഇതിന് തുടക്കം കുറിച്ചേക്കും. കടമക്കുടിയിലെ ജനങ്ങൾക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ‍ ഇവിടുത്തെ ടൂറിസത്തെ മാറ്റിയെടുക്കാനാണ് ആലോചനകൾ നടക്കുന്നത്.

[*] Also Read രണ്ടാംഘട്ടം: 7 ജില്ലകളിൽ ഇന്നു പോളിങ്


‘‘ഇപ്പോഴത്തെ നിലയിൽ നാട്ടുകാർക്ക് ഒരു ഗുണവുമില്ല. കുറെപ്പേർ വന്ന് ഫോട്ടോയും വിഡിയോയും ഒക്കെ എടുത്തു പോകും. വണ്ടിയുടെയും ആളുകളുടെയും തിരക്കു മാത്രം മിച്ചം’’, എന്നാണ് നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചത്. ശനി, ഞായർ ദിവസങ്ങളിലാണ് കടമക്കുടിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. സാധാരണ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും സന്ദർശകർ എത്താറുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും വന്ന് സ്ഥലം കണ്ട് ചിത്രമൊക്കെ എടുത്ത് തിരിച്ചുപോകാറാണ് പതിവ്. പല ദ്വീപുകളിലായി ഹോം സ്റ്റേകളും ഏതാനും റിസോട്ടുകളുമുണ്ട്. സ്വകാര്യ വ്യക്തികൾ നടത്തുന്ന കയാക്കിങ്ങ് ഉൾപ്പെടെ ജലവിനോദ കാര്യങ്ങളുമുണ്ട്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 8 കോടി ചിലവിൽ കടമക്കുടി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതോടെ കാര്യങ്ങൾ മാറുമെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ പറയുന്നത്.

ഒട്ടേറെ ടൂറിസ്റ്റുകളെത്തുന്ന സ്ഥലത്ത് കണ്ടെയ്നർ കൊണ്ടുള്ള ഓരോ ശുചിമുറികൾ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. ഇതിന് മാറ്റം വരുത്തുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. ഇതിനായി 25 ഏക്കറില്‍ ആലോചിക്കുന്ന മാസ്റ്റർപ്ലാനിൽ വോക്‍വേ, ശുചിമുറി സംവിധാനങ്ങൾ, ഫ്ലോട്ടിങ് കഫേകൾ, ജലവിനോദത്തിനുള്ള കാര്യങ്ങള്‍, ജെട്ടി ഉൾപ്പെടെയുണ്ട്.

കടമക്കുടിയിൽ വാഹനത്തിരക്ക് കുറയ്ക്കുന്നിതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ ബഗ്ഗിയും ഇല്കട്രിക് ഓട്ടോയുമൊക്കെ ഓടിക്കുന്ന കാര്യവും പദ്ധതിയിലുണ്ട്. പ്രദേശവാസികൾക്ക് ടൂറിസം കൊണ്ട് എന്തെങ്കിലും ഗുണം കിട്ടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക എന്ന് അധികൃതർ പറയുന്നു. ഒട്ടേറെ പേർ ഫാം ടൂറിസവും ഹോം സ്റ്റേകളുമൊക്കെ ആരംഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ഡിടിപിസി അധികൃതർ പറയുന്നു.

കടമക്കുടിയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് സ്ഥലത്തെ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന വരാപ്പുഴ. ഈ വഴിയാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതും. സന്ദർശകർ എത്തി കുറച്ചു സമയം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ‘‘നിലവിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. ടൂറിസ്റ്റുകളുടെ വരവ് കൂടിയാൽ കടമക്കുടിയിൽ ഒരു പൊലീസ് എയ്‍ഡ് പോസ്റ്റ് സ്ഥാപിക്കുന്നത് നല്ലതാകും.

അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ ദിവസവും കടമക്കുടിയിൽ പട്രോളിങ് നടത്താറുമുണ്ട്. അവധി ദിവസങ്ങളിൽ പകലും ഉണ്ടാകും. കയാക്കിങ് പോലുള്ളവ നടത്തുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണം തുടങ്ങിയവ കർശനമാക്കും’’– വരാപ്പുഴ എസ്എച്ച്ഒ പറഞ്ഞു.

പിഴല, ചാത്തനാട് പാലങ്ങൾ നിലവിൽ വന്നതോടെ മിക്ക ദ്വീപുകളേയും പരസ്പരം ബന്ധിപ്പിക്കാൻ സാധിച്ചെങ്കിലും അപ്രോച്ച് റോഡുകൾ പൂർണമാകാത്തത് വലിയ പ്രശ്നമാണെന്ന് നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിൽ നിന്ന് വന്ന് ഒരു പോക്കറ്റിൽ വീണതുപോലെയാണ് ഇപ്പോൾ എന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പമാണ് കടമക്കുടിയിൽ ആവശ്യത്തിന് പാർക്കിങ് സ്ഥലമില്ല എന്നതും. എന്നാൽ വലിയ പദ്ധതികൾ കടമക്കുടിക്ക് പറ്റില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കടമക്കുടിയുടെ സൗന്ദര്യം അങ്ങനെ നിലനിർത്തിക്കൊണ്ടുവേണം സൗകര്യങ്ങൾ വികസിപ്പിക്കാൻ എന്നാണ് അവർ പറയുന്നത്. English Summary:
Kadamakkudy\“s Transformation: ₹8 Crore Master Plan to Revamp Tourism Hub
Pages: [1]
View full version: ‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; വികസിക്കാൻ കടമക്കുടി, 8 കോടി ചിലവിൽ മാസ്റ്റർപ്ലാൻ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com