സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തത് വിവാദത്തിൽ; പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
/uploads/allimg/2025/12/341590198567945674.jpgതിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
[*] Also Read മുൻ ഡിജിപി ആർ.ശ്രീലേഖ പങ്കുവച്ചത് വ്യാജ സർവേ? പരാതിയുമായി സിപിഎമ്മും കോൺഗ്രസും, അന്വേഷണം
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്. English Summary:
Suresh Gopi\“s voting controversy sparks debate in Kerala: His participation in both Thrissur Lok Sabha and Thiruvananthapuram local body elections raises questions, with the Election Commission stating they will investigate if a complaint is filed.
Pages:
[1]