Chikheang Publish time 2025-12-11 13:51:10

‘ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?, കൊന്നു തള്ളുമെന്നാണ് പറഞ്ഞത്’

/uploads/allimg/2025/12/7477911907066269251.jpg



കണ്ണൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. വലിയ പിന്തുണ എൽഡിഎഫിന് ജനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കും. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ‌ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

[*] Also Read സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തത് വിവാദത്തിൽ; പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ


ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെ നടക്കാൻ പാടില്ലാത്തത് നടന്നു എന്നത് യാഥാർഥ്യമാണ്. സർക്കാർ കർശന നടപടിയെടുത്തു. ഈ സർക്കാർ അല്ലെങ്കിൽ അത്തരം ശക്തമായ നടപടി ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ കരുതുന്നത്. സർക്കാർ നടപടികൾക്ക് വിശ്വാസികളുടെ പിന്തുണ ഉണ്ട്. വിഷയം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. രണ്ടുപേരും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നു.

[*] Also Read അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; 3 പേർക്ക് ദാരുണാന്ത്യം


ജമാഅത്തെ ഇസ്‌ലാമി, മുസ്‍ലിം ജനത തള്ളിയ സംഘടനയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിംകളെ യുഡിഎഫിന് അനുകൂലമാക്കാനാണ് ജമാഅത്തെ ഇസ്‍ലാമിയെ ഒപ്പം കൂട്ടിയതെങ്കിൽ അത് ഈ തിരഞ്ഞെടുപ്പിൽ യാഥാർഥ്യമാകാന്‍ പോകുന്നില്ല. എല്ലാ വിഭാഗങ്ങളും എൽഡിഎഫിനെ പൂർണ മനസ്സോടെ അംഗീകരിക്കും. അതിജീവിതയോട് ഒപ്പമാണ് നാടും സർക്കാരുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


‘‘സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇരകൾ തെളിവുമായി വരാത്തത് എന്താണ്? അത് ഗൗരവമായി കാണണം. വെറും ഭീഷണിയല്ല. കൊന്നു തള്ളും എന്നാണ് പറഞ്ഞത്. വസ്തുതകൾ പുറത്തു പറയാൻ ഇരകൾ മടിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമെന്ന് ഭയക്കുകയാണ്. ഇപ്പോൾ വന്നതിനു അപ്പുറമുള്ള കാര്യങ്ങളും പുറത്തു വന്നേക്കാം. ലൈംഗിക വൈകൃത കുറ്റവാളികൾ ന്യായീകരിക്കാൻ ശ്രമിച്ചാൽ സമൂഹം അംഗീകരിക്കില്ല’’–മുഖ്യമന്ത്രി പറഞ്ഞു. English Summary:
Chief Minister Pinarayi Vijayan predicts a historic victory for LDF in the upcoming local body elections: He dismisses the impact of the Sabarimala gold smuggling case and criticizes the UDF-BJP alliance, emphasizing LDF\“s strong position and public support.
Pages: [1]
View full version: ‘ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?, കൊന്നു തള്ളുമെന്നാണ് പറഞ്ഞത്’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com