സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ അറസ്റ്റിൽ
/uploads/allimg/2025/12/7613251508504599648.jpgചെന്നൈ ∙ വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് 5 പേരെ അറസ്റ്റ് ചെയ്തു.
[*] Also Read സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തത് വിവാദത്തിൽ; പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വർണം കണ്ടെത്തുകയായിരുന്നു.
[*] Also Read അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; 3 പേർക്ക് ദാരുണാന്ത്യം
പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വർണം കൈപ്പറ്റാനെത്തിയ 3 പേരും കള്ളക്കടത്തിനു സഹായിച്ച യാത്രക്കാരനും ഉൾപ്പെടെ 5 പേരെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിൽനിന്ന് അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതിയിൽ ഹാജരാക്കി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Gold smuggling : Customs officials in Chennai seized 9.46 kg of gold from flight crew members and other individuals, highlighting ongoing efforts to combat illegal activities at airports. This incident underscores the importance of vigilance and strict enforcement to prevent such crimes.
Pages:
[1]