ചൈനയെ സൂക്ഷിക്കണം! യുദ്ധമുണ്ടായാൽ പരാജയപ്പെടും; അവരുടേത് മികച്ച ആയുധങ്ങൾ: യുഎസ് രഹസ്യ റിപ്പോർട്ട് പുറത്ത്
/uploads/allimg/2025/12/7927265491119053479.jpgവാഷിങ്ടൻ∙ തയ്‌വാന്‍ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കുമെന്നും സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖ. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതികമായി കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
[*] Also Read ‘ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?, കൊന്നു തള്ളുമെന്നാണ് പറഞ്ഞത്’
തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”–തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിങ്ങനെ.
[*] Also Read സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ അറസ്റ്റിൽ
യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളുംഉപഗ്രഹങ്ങളും തകർക്കാനുള്ള ചൈനയുടെ കഴിവിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ വിതരണ ശൃംഖലയിലെ ദൗർബല്യങ്ങളും റിപ്പോർട്ടിലുണ്ട്. 2021ൽ ജോ ബൈഡൻ ഭരണകാലത്ത് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് ഈ രഹസ്യരേഖ ലഭിച്ചപ്പോൾ അദ്ദേഹം പകച്ചുപോയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ബദലുകളുണ്ടായിരുന്നു. ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള യുഎസിന്റെ ശക്തിയിൽ കുറവുണ്ടായതായും രേഖയിൽ പറയുന്നു. തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തയ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തയ്‌വാന് സൈനിക സഹായം നൽകുന്നത് യുഎസ് ആണ്. English Summary:
China-Taiwan Conflict: China military power poses a significant challenge to the US military, according to a recent intelligence report. The report highlights China\“s advanced military capabilities and potential advantages in a conflict scenario, particularly concerning Taiwan, raising concerns about US military vulnerabilities.
Pages:
[1]