deltin33 Publish time 2025-12-11 16:21:06

ഗോവ നിശാക്ലബ് തീപിടിത്തം: ലുത്ര സഹോദരന്മാർ രാജ്യംവിട്ടത് തീ അണയ്ക്കുന്നതിനിടെ; തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ നീക്കം

/uploads/allimg/2025/12/9013257320376091871.jpg



ന്യൂഡൽഹി∙ ഗോവയിൽ നിശാക്ലബിൽ തീപിടിത്തമുണ്ടായി 25 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉടമകളായ രണ്ടു സഹോദരങ്ങളെ തായ്‌ലൻഡിൽ പിടികൂടിയതായി വിവരം. ഇവരെ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നോർത്ത് ഗോവയിലെ ബിർച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ് ഉടമകളും സഹോദരങ്ങളുമായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് ഗോവ സർക്കാർ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ ആറിന് അർപോറയിലെ നിശാക്ലബിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു. ഇവർക്കെതിരെ സിബിഐ ആവശ്യപ്പെട്ട പ്രകാരം ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

[*] Also Read ചൈനയെ സൂക്ഷിക്കണം! യുദ്ധമുണ്ടായാൽ പരാജയപ്പെടും; അവരുടേത് മികച്ച ആയുധങ്ങൾ: യുഎസ് രഹസ്യ റിപ്പോർട്ട് പുറത്ത്


∙ രാജ്യംവിട്ടത് തീ അണയ്ക്കുന്നതിനിടെ

അഗ്നിരക്ഷാ സേന തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലുത്ര സഹോദരന്മാർ തായ്‌ലൻഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഗോവ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മേക്ക് മൈ ട്രിപ് വഴി ഡിസംബർ 7ന് പുലർച്ചെ 1.17നാണ് ഗൗരവും സൗരഭും തായ്‌ലൻഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇരുവർക്കും അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി കോടതി നിരാകരിച്ചിരുന്നു. ലുത്ര സഹോദരങ്ങൾ രാജ്യം വിട്ടതല്ലെന്നും ബിസിനസ് ട്രിപ്പിലാണെന്നുമായിരുന്നു അഭിഭാഷകർ വാദിച്ചത്. നിശാക്ലബിന്റെ ലൈസൻസ് ആണ് അവരുടെ പേരിലുള്ളത്. അവരല്ല ഉടമകളെന്നും അഭിഭാഷകർ വാദിച്ചു. ദൈനംദിന കാര്യങ്ങൾ ക്ലബിന്റെ സ്റ്റാഫ് ആണ് നോക്കി നടത്തിയിരുന്നത്. ലുത്ര സഹോദരന്മാർക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും അവർ വാദിച്ചു.

[*] Also Read ‘രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ; പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം’


∙ ഇതുവരെ അറസ്റ്റിലായത് 5 പേർ

തീപിടിത്തവുമായി ബന്ധപ്പെട്ട് മാനേജർമാരും സ്റ്റാഫുമായി ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഗോവയുടെ തലസ്ഥാനമായ പനജിയിൽനിന്ന് 25 കി.മീ. അകലെയാണ് ക്ലബ് സ്ഥിതി ചെയ്യുന്ന അർപോറ. നാലു രാജ്യങ്ങളിലും ഇന്ത്യയിലെ 22 നഗരങ്ങളിലും റോമിയോ ലെയ്ൻ ക്ലബ് ചെയിൻ പ്രവർത്തിക്കുന്നുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @amitmalikabjp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Luthra Brothers Detained in Thailand: Luthra Brothers Arrest focuses on the capture of the Luthra brothers in Thailand following the Goa nightclub fire. The brothers, owners of the nightclub, are facing extradition to India. The investigation into the fire continues, with five arrests made so far.
Pages: [1]
View full version: ഗോവ നിശാക്ലബ് തീപിടിത്തം: ലുത്ര സഹോദരന്മാർ രാജ്യംവിട്ടത് തീ അണയ്ക്കുന്നതിനിടെ; തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ നീക്കം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com