cy520520 Publish time 2025-12-11 19:21:07

‘ആയിരം വാക്കുകളുടെ വിലയുള്ള പോസ്റ്റർ’: യുഎസ് കോൺഗ്രസിൽ മോദി-പുട്ടിൻ ചിത്രം ഉയർത്തി ഡെമോക്രാറ്റിക് പ്രതിനിധി

/uploads/allimg/2025/12/5745380692166044250.jpg



വാഷിങ്ടൻ∙ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്തതിനെക്കുറിച്ച് യുഎസ് കോൺഗ്രസിലും ചർച്ച. ഈ പോസ്റ്ററിന് ആയിരം വാക്കുകളേക്കാൾ വിലയുണ്ടെന്ന് ചിത്രം ഉയർത്തിക്കാട്ടിയുഎസ് പ്രതിനിധി സിഡ്നി കാംലാഗർ ഡോവ് പറഞ്ഞു. ഇന്ത്യയുമായുള്ള വിദേശനയത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തെ ഡോവ് വിമർശിക്കുകയും ചെയ്തു. ‘ദി യുഎസ് – ഇന്ത്യ സ്ട്രാറ്റീജിക് പാർട്നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ – പസിഫിക്’ വിഷയത്തിൽ ഹൗസിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്സ് സബ്‌കമ്മിറ്റി ഹിയറിങ്ങിലായിരുന്നു ചർച്ച.

[*] Also Read ഗോവ തീപിടിത്തം; തായ്‌ലൻഡിൽ ലുത്രമാർക്കു വച്ചത് ‘പാസ്പോർട്ട് നിയമക്കെണി’; ഉടൻ ഇന്ത്യയിലെത്തിക്കും


നമുക്ക് ദേഷ്യം തോന്നുന്ന ആളുകളെ വേദനിപ്പിക്കുന്നതിലും കൂടുതൽ, നമ്മളെത്തെന്നെ വേദനിപ്പിക്കുകയാണെന്നാണ് ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങളെ വിശേഷിപ്പിക്കേണ്ടതെന്നും അവർ പറഞ്ഞു. ‘‘നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വില നൽകേണ്ടിവരും. ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. യുഎസ്സിന്റെ തന്ത്രപ്രധാന പങ്കാളികളെ നമ്മുടെ ശത്രുക്കളുടെ കൈകളിലേക്കു തള്ളിവിട്ടുകൊണ്ട് നിങ്ങൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കില്ല. ഈ ഭരണകൂടം യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിവച്ച നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും യുഎസിന്റെ അഭിവൃദ്ധി, സുരക്ഷ, ആഗോള നേതൃത്വം എന്നിവയ്ക്ക് അത്യാവശ്യമായ സഹകരണത്തിലേക്കു മടങ്ങുന്നതിനും അടിയന്തരമായി നാം നീക്കം നടത്തണം’’ – ഡോവ് പറഞ്ഞു.

[*] Also Read 9 കോടി രൂപയുണ്ടോ? യുഎസ് പൗരനാകാം; ‘ ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയുമായി ഡോണൾഡ് ട്രംപ്



#WATCH | Presenting the photo of PM Modi with Russian President Putin during the latter\“s recent visit to India, US representative Sydney Kamlager-Dove says, “Trump\“s policies towards India can only be described as cutting our nose to spite our face... Being a coercive partner… pic.twitter.com/fHcakd75LA— ANI (@ANI) December 10, 2025


ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്ക് ട്രംപ് 50% തീരുവ ചുമത്തിയിരുന്നു. ഈ 10-11 തീയതികളിലും യുഎസ് പ്രതിനിധി സംഘം ഇന്ത്യയിൽ ചർച്ചകൾക്കെത്തിയിരുന്നെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വിപണി പ്രവേശനം, താരിഫ് നയങ്ങൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ചർച്ചകൾ തടസ്സപ്പെട്ടതോടെ വ്യാപാര ബന്ധം കൂടുതൽ വഷളായി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
US Congress Discusses Modi-Putin Car Ride: US Congress Modi-Putin Car Ride discussion arises in US congress. A US representative highlighted the image, criticizing Trump\“s foreign policy towards India and emphasizing the importance of the US-India strategic partnership.
Pages: [1]
View full version: ‘ആയിരം വാക്കുകളുടെ വിലയുള്ള പോസ്റ്റർ’: യുഎസ് കോൺഗ്രസിൽ മോദി-പുട്ടിൻ ചിത്രം ഉയർത്തി ഡെമോക്രാറ്റിക് പ്രതിനിധി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com