deltin33 Publish time 2025-12-11 20:21:18

പെട്ടെന്നുള്ള പ്രകോപനമല്ല; കൊല്ലുമെന്ന് മുൻപ് സന്ദേശങ്ങൾ അയച്ചു, അലൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി

/uploads/allimg/2025/12/3930774163168993881.jpg



കൊച്ചി∙ മലയാറ്റൂരിൽ 19കാരിയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ചു തന്നെയെന്നു നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്താലാണു ചിത്രപ്രിയയെ (19) കല്ലിനിടിച്ച് കൊലപ്പെടുത്തിയതെന്ന് അലൻ പറയുന്നതെങ്കിലും അങ്ങനെയല്ല എന്നാണു ഫോണിലെ വിവരങ്ങളിൽ നിന്ന് പൊലീസിനു മനസിലാകുന്നത്. ‘നിന്നെ കൊല്ലും’ എന്ന വിധത്തിൽ അലൻ ചിത്രപ്രിയയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നെന്നും മറ്റു ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഇതെന്നുമാണ് പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം.ഹേമലത പറഞ്ഞു.

[*] Also Read ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി


ബെംഗളുരുവിൽ ഏവിയേഷൻ വിദ്യാർഥിയായ ചിത്രപ്രിയ അലനുമായുള്ള ബന്ധം ഏറെക്കുറെ അവസാനിപ്പിച്ച ശേഷമാണ് പഠനത്തിനായി പോയത്. എന്നാൽ ഇതിനിടയിലും അലൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും മറ്റു സുഹത്തുക്കളെ ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. നാട്ടിൽ അയ്യപ്പൻ വിളക്ക് ആഘോഷത്തിനും വടകരയിൽ താമസിക്കുന്ന വല്യച്ഛന്റെ കൊച്ചുമകളുടെ പിറന്നാൾ ആഘോഷത്തിനുമായാണ് ചിത്രപ്രിയ നാട്ടിലെത്തിയത്. ഇതിനു ശേഷം വൈകാതെ തിരിച്ചു പോകാനിരിക്കുകയുമായിരുന്നു. അതിനിടെയാണു കരുതിക്കൂട്ടി എന്നോണം ചിത്രപ്രിയയെ വിളിച്ചുകൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതും.

[*] Also Read ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്, വഴക്കുണ്ടായപ്പോൾ‌ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ


സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പരസ്പരം അറിയാവുന്നവരാണ് ചിത്രപ്രിയയും അലനും. മുതിർന്നപ്പോള്‍ ഇത് സൗഹൃദത്തിനു വഴിമാറിയെന്നും എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്നുമാണു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇതിനെ തുടർന്ന് വീട്ടിലേക്ക് വരരുതെന്നു ചിത്രപ്രിയയുടെ വീട്ടുകാർ വിലക്കുന്ന സാഹചര്യമുണ്ടായി. തുടർന്നാണു ചിത്രപ്രിയ ബെംഗളുരുവിലേക്കു പഠിക്കാനായി പോകുന്നത്. നിലവിൽ അലനെ മാത്രമാണ് അറസ്റ്റ് ചെയ്തതെങ്കിലും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കാണാതായ മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ വീടിന് ഒന്നര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. പിടിയിലായ അലനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. English Summary:
Chithrapriya Murder Case: Malayattoor Murder is a shocking incident where a 19-year-old girl was killed by her friend. The police investigation reveals that the murder was premeditated, with evidence of threatening messages sent by the accused to the victim.
Pages: [1]
View full version: പെട്ടെന്നുള്ള പ്രകോപനമല്ല; കൊല്ലുമെന്ന് മുൻപ് സന്ദേശങ്ങൾ അയച്ചു, അലൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com