cy520520 Publish time 2025-12-11 21:21:18

ഗർഭപാത്രം പുറത്തെടുത്തു, അവശിഷ്ടങ്ങൾ രാസലായിനിയിൽ; മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി

/uploads/allimg/2025/12/3429089222874987906.jpg



ബേൺ ∙ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിൽ വച്ച് ഭാര്യ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38), ഭർത്താവ് തോമസ് എന്ന് പേരുള്ള 43 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്നാണു ശിക്ഷ. ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റി അവശിഷ്ടങ്ങൾ സംസ്കരിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തി.

[*] Also Read ഗോവ തീപിടിത്തം; തായ്‌ലൻഡിൽ ലുത്രമാർക്കു വച്ചത് ‘പാസ്പോർട്ട് നിയമക്കെണി’; ഉടൻ ഇന്ത്യയിലെത്തിക്കും


കത്തിയും മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ചാണു തോമസ് ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നാണു പോസ്റ്റ്മോർട്ടം രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ഗർഭപാത്രം ശരീരത്തിൽ നിന്നും പുറത്തെടുത്ത ശേഷമായിരുന്നു വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയത്. ചില അവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

[*] Also Read ഒറ്റയ്ക്കല്ല, ഒരുമിച്ച്; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഫഡ്നാവിസ്


ഇടുപ്പെല്ലുകൾ ഒടിച്ചും തല ശരീരത്തിൽ നിന്നു മുറിച്ചുമാറ്റിയും ആയിരുന്നു കൊലപാതകം. അവയവങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ തോമസ് ഫോണിൽ യൂട്യൂബ് വിഡിയോകൾ കാണുന്നുണ്ടായിരുന്നു. ക്രിസ്റ്റീന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധത്തിനായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്നുമാണ് തോമസ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഫൊറൻസിക് വിദഗ്ധർ ഇതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്തിയില്ല.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. 2007ലാണ് ക്രിസ്റ്റീന മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ ഫൈനലിസ്റ്റായത്. പിന്നീട് അവർ ഒരു ക്യാറ്റ്‌വാക്ക് പരിശീലകയായി മാറുകയും മിസ് യൂണിവേഴ്‌സൽ മത്സരത്തിലെ അടക്കം മെന്റർ ആയി പ്രവർത്തിക്കുകയുമായിരുന്നു. English Summary:
Miss Switzerland Finalist Murder Case : Miss Switzerland finalist murder case reveals shocking details of spousal homicide. The victim\“s body was dismembered, and the suspect is now facing murder charges. Police investigation continues to reveal more details.
Pages: [1]
View full version: ഗർഭപാത്രം പുറത്തെടുത്തു, അവശിഷ്ടങ്ങൾ രാസലായിനിയിൽ; മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com