cy520520 Publish time 2025-12-11 21:21:22

‘ആത്മാർഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം; അതിനുശേഷം മതി സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ’

/uploads/allimg/2025/12/5787751423920939801.jpg



വടകര (കോഴിക്കോട്) ∙ ആത്മാർഥത ഉണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ ആരോപണ വിധേയരായവർക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎ. സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ അതിനുശേഷം മതി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവർ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും ഒഞ്ചിയം നെല്ലാച്ചേരി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം രമ പറഞ്ഞു.

[*] Also Read കീഴടങ്ങാൻ എത്തിയത് പൾസറിൽ; വിധി കേൾക്കാൻ ‘കാർണിവലിൽ’; ജയിലിൽ 7 വർഷം 9 മാസം; പൾസർ സുനിയുടെ ശിക്ഷ നാളെ അറിയാം


‘‘ഏറാമലയിലും ഒഞ്ചിയത്തും അഴിയൂരിലും ഒപ്പം ചോറോടും മുൻസിപ്പാലിറ്റിയിലും ആർഎംപിക്ക് മുൻതൂക്കം ലഭിക്കും. തൃശൂർ കുന്നംകുളം, കോഴിക്കോട് ഉൾപ്പെടെ പല സ്ഥലങ്ങളിലും ആർഎംപി മത്സരിക്കുന്നുണ്ട്. അവിടെയൊക്കെ സീറ്റ് വർധിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതക്കെതിരായും ഭരണവിരുദ്ധതക്കെതിരായും ചിന്തിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും ആർഎംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷ.

[*] Also Read പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും


രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൃത്യമായ നിലപാടാണ് കോൺഗ്രസ് എടുത്തത്. അതിനാൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫിന് എതിരായ ഒരു നിലപാടിലേക്ക് സ്ത്രീകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ദിലീപ് വിഷയത്തിൽ യുഡിഎഫ് കൺവീനർ നടത്തിയ പ്രസ്താവന അതിശക്തമായി കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ട്’’. കോൺഗ്രസ് പ്രസ്ഥാനം അത് തള്ളി പറഞ്ഞതോടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ പിന്നീട് അതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും രമ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
KK Rema speaks: KK Rema urges CM Pinarayi Vijayan to take action against those accused within his party before making pro-women statements. She believes that political parties are exploiting women for their gain.
Pages: [1]
View full version: ‘ആത്മാർഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം; അതിനുശേഷം മതി സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com