15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി: പാലക്കാട് വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ
/uploads/allimg/2025/12/8436411671872955182.jpgപാലക്കാട് ∙ ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുലിന് വോട്ട്.
[*] Also Read ‘ആത്മാർഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം; അതിനുശേഷം മതി സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്താവനകൾ’
വോട്ട് ചെയ്യാൻ എത്തുന്നതിനു മുൻപോ ശേഷമോ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറിൽ കയറിയ ശേഷം രാഹുൽ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
[*] Also Read ‘രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ; പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം’
English Summary:
Rahul Mamkootathil cast vote: Rahul Mamkootathil, an MLA accused in a rape case, emerged to cast his vote in Palakkad after 16 days in hiding. He arrived at St. Sebastian\“s School in Kunnathurmedu South at 4:50 PM to vote.
Pages:
[1]