‘കുഞ്ഞുമുഹമ്മദിന് എതിരായ പരാതി അക്കാദമിക്ക് ലഭിച്ചിരുന്നു; സംവിധായികയ്ക്ക് രഹസ്യാത്മകത ഉറപ്പു നല്‍കി’
/uploads/allimg/2025/12/1918492698442179775.jpgതിരുവനന്തപുരം∙ ഇടതു സഹയാത്രികനും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികതിക്രമ പരാതി ചലച്ചിത്ര അക്കാദമിക്കു മുന്നില്‍ എത്തിയിരുന്നുവെന്നു അക്കാദമി വൈസ് ചെയര്‍പഴ്‍സൻ കുക്കു പരമേശ്വരന്‍. പരാതിയുടെ ഗൗരവം മനസിലാക്കിയാണ് പരിഗണിക്കുന്നതെന്നും തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. പരാതി ലഭിച്ചതു മുതല്‍ സംവിധായികയ്ക്കു രഹസ്യാത്മകത ഉറപ്പു നല്‍കിയാണ് നടപടികള്‍ എടുത്തതെന്നും കുക്കു പറഞ്ഞു.
[*] Also Read ‘ഇവിടെത്തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്
എന്നാണു പരാതി ലഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കു കുക്കു പരമേശ്വരന്‍ മറുപടി നല്‍കിയില്ല. അത് അക്കാദമിക്കുള്ളിലെ കാര്യമാണെന്നും അവര്‍ പറഞ്ഞു. ഐഎഫ്എഫ്‌കെയിലേക്കു മലയാള സിനിമികള്‍ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായിരുന്ന കുഞ്ഞുമുഹമ്മദില്‍നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നു സംവിധായികയാണ് മുഖ്യമന്ത്രിക്കും അക്കാദമിക്കും പരാതി നല്‍കിയത്. ദിലീപ് കേസില്‍ കോടതിവിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കുറ്റക്കാരെ കോടതി ശിക്ഷിച്ചത് എന്തിനാണ് മറക്കുന്നതെന്നും കുക്കു ചോദിച്ചു.
[*] Also Read 15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി രാഹുൽ: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങി
നടിക്കെതിരെ ഉണ്ടായ ക്രൂരത ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ സംവിധായികയുടെ രഹസ്യമൊഴി അടുത്തയാഴ്ച രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. അതിനു ശേഷമേ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യുകയുള്ളുവെന്നാണ് സൂചന. കുഞ്ഞുമുഹമ്മദിന് എതിരായ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ പൂഴ്ത്തിവച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. സ്വന്തക്കാരുടെ കാര്യത്തില്‍ ഇരട്ടനീതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Sexual Harassment Complaint Against PT Kunju Muhammed: A complaint against P.T. Kunju Muhammed for sexual harassment has been officially received by the Kerala Chalachitra Academy, with Vice Chairperson Kukku Parameswaran confirming its seriousness.
Pages:
[1]