‘എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ ശ്രമം, സിപിഎം-ബിജെപി കൂട്ടുക്കച്ചവടം’: ശബരിമല സ്വർണക്കൊള്ള ലോക്സഭയിൽ
/uploads/allimg/2025/12/9078628181712267208.jpgന്യൂഡല്‍ഹി ∙ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി ലോക്സഭയിൽ. ശബരിമലയിലെ സ്വര്‍ണം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. പല പ്രമുഖരും ഇപ്പോഴും മറയ്ക്ക് പുറത്താണ്. ഇവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍കൊണ്ടുവരണം. ശബരിമലയില്‍ വലിയ ആചാരലംഘനം നടക്കുകയാണ്. വിശ്വാസികളെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
[*] Also Read ‘ഇവിടെത്തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്
ശബരിമല വിഷയത്തില്‍ ബിജെപി മൗനം പാലിക്കുകയാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ബിജെപിയുടെ മൗനം ദുരൂഹമാണ്. സിപിഎം-ബിജെപി കൂട്ടുക്കച്ചവടത്തിന്റെ സൂചനയാണ് ഇത്. സിപിഎം എംഎല്‍എയായിരുന്ന പദ്മകുമാര്‍ ഇപ്പോള്‍ ജയിലിലാണ്. സിപിഎം നേതാവായ വാസുവും ജയിലിലാണ്. സ്വര്‍ണം കൊള്ളയടിക്കുന്ന പരിപാടിയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ശൂന്യവേളയിലാണ് ഇരു എംപിമാരും വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. English Summary:
KC Venugopal Raises Sabarimala Case in Parliament: Sabarimala Gold Smuggling case raises serious concerns about the state government\“s interference with the SIT investigation. The need to recover the stolen gold and bring all culprits to justice is paramount, addressing the ritual violations and safeguarding the sentiments of devotees.
Pages:
[1]