തദ്ദേശ തിരഞ്ഞെടുപ്പ്, രണ്ടാംഘട്ട പോളിങ് പൂർത്തിയായി; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പാലക്കാട് എത്തി – പ്രധാന വാർത്തകൾ
/uploads/allimg/2025/12/3964714796231285617.jpgതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട പോളിങ് പൂർത്തിയായതാണ് ഇന്നത്തെ പ്രധാന വാർത്ത. ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാൻ എത്തിയത് ഏറെ ചർച്ചയായി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായതും വാർത്തകളിൽ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ്.
ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി വോട്ട് ചെയ്തു. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
പ്രതിഷേധത്തിനിടെ വോട്ട് ചെയ്തു മടങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഔദ്യോഗിക വാഹനം നേരെ പോയത് പാലക്കാട്ടെ മലബാർ ആശുപത്രിയുടെ കന്റിനിലേക്ക്. ഇവിടെ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് മാധ്യമങ്ങളോട് രാഹുൽ പ്രതികരിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 1400ൽ അധികം ഉത്പന്നങ്ങൾക്ക് 50% വരെ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്താനുള്ള മെക്സിക്കോയുടെ തീരുമാനം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.
മലയാറ്റൂരിൽ 19കാരിയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ചു തന്നെയെന്നു നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്താലാണു ചിത്രപ്രിയയെ (19) കല്ലിനിടിച്ച് കൊലപ്പെടുത്തിയതെന്ന് അലൻ പറയുന്നതെങ്കിലും അങ്ങനെയല്ല എന്നാണു ഫോണിലെ വിവരങ്ങളിൽ നിന്ന് പൊലീസിനു മനസിലാകുന്നത്. English Summary:
Today\“s Recap: 11-12-2025
Pages:
[1]