ഫെബ്രുവരി 12ന് ബംഗ്ലദേശ് പോളിങ് ബൂത്തിലേക്ക്; ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
/uploads/allimg/2025/12/2960823528065410763.jpgധാക്ക ∙ ബംഗ്ലദേശിൽ 2026 ഫെബ്രുവരി 12 ന് പൊതു തിരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 300 പാർലമെന്റ് സീറ്റുകളിലായി ഏകദേശം 127.6 ദശലക്ഷം വോട്ടർമാരാണുള്ളത്. ബംഗ്ലദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.എം.എം. നാസിറുദ്ദീനാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
[*] Also Read ഇംഗ്ലിഷ് ‘പരീക്ഷ’ തോറ്റു; യുഎസിൽ 10,000 ട്രക്ക് ഡ്രൈവർമാരുടെ പണിതെറിച്ചു, വഴിയൊരുക്കിയത് ഇന്ത്യക്കാരൻ
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് മുൻതൂക്കം ലഭിച്ചേക്കുമെന്നാണു വിലയിരുത്തൽ. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്. പാർട്ടിയുടെ വിലക്ക് നീക്കിയില്ലെങ്കിൽ രാജ്യം മുഴുവൻ അസ്വസ്ഥതകളുണ്ടാകുമെന്ന് ഹസീനയുടെ മകൻ മുന്നറിയിപ്പ് നൽകിയിരുന്നു.
[*] Also Read ചൈനയെ സൂക്ഷിക്കണം! യുദ്ധമുണ്ടായാൽ പരാജയപ്പെടും; അവരുടേത് മികച്ച ആയുധങ്ങൾ: യുഎസ് രഹസ്യ റിപ്പോർട്ട് പുറത്ത്
ഇടക്കാല സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ ജമാഅത്തെ ഇസ്‌ലാമി പാർട്ടിയും മത്സരരംഗത്തുണ്ട്. ജമാഅത്തെ ഇസ്‌ലാമിയ്ക്ക് 2013ലെ കോടതി വിധിക്ക് ശേഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്തത് രാജ്യത്തിന്റെ മതേതര ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി കണ്ടെത്തിയതായിരുന്നു കാരണം. 2024 ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തെയും ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനെയും തുടർന്ന്, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ബംഗ്ലദേശിൽ ഭരണം നടത്തുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Bangladesh Election Date Announced: Bangladesh Election 2026 is set for February 12th, marking the first election after Sheikh Hasina\“s removal from power. The upcoming election is crucial for the nation\“s political landscape, with key parties and leaders vying for influence.
Pages:
[1]