ഇ.ഡിക്ക് ദുരുദ്ദേശ്യം, ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല; ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി
/uploads/allimg/2025/12/5012536445837172496.jpgകൊച്ചി ∙ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി ഹൈക്കോടതിയിൽ. വിദേശത്തുനിന്നു മസാല ബോണ്ട് വഴി സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചുള്ള ഇ.ഡിയുടെ പരാതിയും ഇ.ഡി സ്പെഷൽ ഡയറക്ടറുടെ (അഡ്ജൂഡിക്കേഷൻ) കാരണം കാണിക്കൽ നോട്ടിസും ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കിഫ്ബി ഇക്കാര്യം വ്യക്തമാക്കിയത്.
[*] Also Read തമ്മിലടിച്ച് കാഴ്ച്ചക്കാരായി ഒതുങ്ങി ഗവര്‍ണറും മുഖ്യമന്ത്രിയും; വടിയെടുത്ത് സുപ്രീംകോടതി, സ്ഥിരം വിസിമാര്‍ ഉടന്‍
എന്നാൽ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും അതിനാൽ നിലനിൽക്കുന്നതല്ലെന്നും കേന്ദ്ര സർക്കാര്‍ വാദിച്ചു. തുടർന്ന് ഹർജിയിൽ ഈ മാസം 16ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി. ദുരുദ്ദേശ്യത്തോടെയുള്ള പരാതിയാണ് ഇ.ഡിയുടേതെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. പരാതി അനുവദിച്ചാൽ കിഫ്ബിയെയും ഡയറക്ടർമാരെയും പീഡിപ്പിക്കുന്നതിനുള്ള ആയുധമായി അത് അധഃപതിക്കും.
[*] Also Read ‘മുന്നമാരുടെ അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കും, ഇത് സാംപിൾ, വെടിക്കെട്ട് വരുന്നതേയുള്ളൂ’
കിഫ്ബിക്കും അതിന്റെ ഡയറക്ടർമാക്കും എതിരെയുള്ള ഇ.ഡി നടപടിയുടെ സമയക്രമം നോക്കേണ്ടതാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇ.ഡിയുടെ ആദ്യ സമൻസ് വരുന്നത്. അടുത്തത് വരുന്നത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കിഫ്ബി നോട്ടിസ് അയച്ചിരിക്കുന്നത്. കിഫ്ബി ഇടപാടിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല. ഫെമ സെക്‌ഷൻ 13 പ്രകാരമുള്ള അഡ്ജൂഡിക്കേഷൻ നടപടിക്കായാണ് നോട്ടിസ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
എന്നാൽ കാരണം കാണിക്കൽ നോട്ടിസ് നിലനിൽക്കുന്നതല്ല. അതിനാൽ പരാതിയും നോട്ടിസും റദ്ദാക്കണമെന്നും കിഫ്ബി വാദിച്ചു. അതോടൊപ്പം, ഭൂമി ഏറ്റെടുക്കൽ സർക്കാരിന്റെ അധികാരത്തിലുള്ള വിഷയമാണ്. ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കിഫ്ബിയുടെ പേരിലേക്ക് സ്ഥലം മാറ്റിയിട്ടില്ല. ലാഭം കിട്ടുമെന്നു കരുതിയുള്ള വാണിജ്യ ഇടപാടല്ല നടത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിർദേശം ലംഘിച്ചെന്ന വാദം തെറ്റാണെന്നും സർക്കാർ അറിയിച്ചു.
അതേ സമയം, നോട്ടീസിലും പരാതിയിലും എതിർപ്പുണ്ടെങ്കിൽ അഡ്ജൂഡിക്കേഷൻ അതോറിറ്റിയെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർബിഐ നിർദേശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ആ ഫണ്ട് ഇവിടെ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം വാദിച്ചു. തുടർന്നാണ് കേസിൽ 16ന് വിധി പറയാൻ മാറ്റിയത്. English Summary:
KIIFB ED Case Update: KIIFB faces scrutiny over alleged FEMA violations related to land acquisition. The Enforcement Directorate\“s (ED) actions are under legal challenge, with KIIFB asserting compliance and alleging malicious intent behind the investigations. The High Court is set to deliver its verdict on the matter.
Pages:
[1]