‘അന്ന് എന്ത് സന്തോഷമായിരുന്നു, എല്ലാരെയും കൊണ്ടുപോയില്ലേ’: വിങ്ങുന്ന ഓർമകളുമായി മുണ്ടക്കൈയിലും ചൂരൽമലയിലും വോട്ടെടുപ്പ്
/uploads/allimg/2025/12/5765013265682025080.jpg/uploads/allimg/2025/12/3671795529002673591.jpg
കൽപറ്റ (വയനാട്) ∙ ജനാധിപത്യ മഹോത്സവം നാടും നഗരവും ആരവത്തോടെ ഏറ്റെടുക്കുന്നതിനിടെ വിങ്ങുന്ന ഓർമകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തിയത്. ചൂരല്‍മല നൂറുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മെയ്തു നിറകണ്ണുകളോടെ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഓർത്തു. ‘‘അന്ന് എന്ത് സന്തോഷമായിരുന്നു. ഇന്ന് അവരില്‍ മിക്കവരും ഇല്ല, എല്ലാരെയും കൊണ്ടുപോയില്ലേ’’ – മെയ്തുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
[*] Also Read 10 കുറ്റം, പ്രതിക്കൂട്ടിൽ 6 പേർ: പരാമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷൻ: നടി ആക്രമിക്കപ്പെട്ട കേസിൽ എന്താകും വിധി?
/uploads/allimg/2025/12/6614074897130356427.jpgവോട്ട് ചെയ്യാനെത്തിയ സ്ത്രീ.
ജില്ലയിലെ വിവിധ സ്ഥങ്ങളില്‍ താമസിക്കുന്ന ദുരന്ത ബാധിത മേഖലയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എട്ട് ബസ് ആണ് സജ്ജീകരിച്ചത്. സമ്മതിദാനവകാശം വിനിയോഗിക്കാനെത്തിയ വോട്ടര്‍മാര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ. വിമല്‍രാജ് ജമന്തി പൂക്കൾ നല്‍കി സ്വീകരിച്ചു. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസുകളില്‍ 15 ട്രിപ്പുകളിലായി 743 പേരാണ് ചുരല്‍മലയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരിഷ് ഹാള്‍, മദ്രസ ഹാളുകളില്‍ സജ്ജമാക്കിയ ബൂത്തുകളിലെത്തി വോട്ട് ചെയ്ത് മടങ്ങിയത്. രണ്ട് ബൂത്തുകളിലും കൂടി 77.29 ആണ് ആകെ പോളിങ് ശതമാനം.
[*] Also Read ഇ.ഡിക്ക് ദുരുദ്ദേശ്യം, ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല; ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി
മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈ-ചൂരൽമലയിൽ രണ്ട് ബൂത്തുകളിലായി ആകെ 2255 വോട്ടര്‍മാരാണുള്ളത്. ഒന്നാം നമ്പര്‍ ബൂത്തായ ചൂരൽമല നൂറുൽ ഇസ്‌ലാം മദ്രസയിൽ ആകെയുണ്ടായിരുന്ന 1039 വോട്ടര്‍മാരിൽ 803 പേര്‍ വോട്ട് രേഖപ്പെടുത്തി. 77.29 ശതമാനം പോളിങ്ങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. 538 പുരുഷന്മാരിൽ 417 പേരും 501 സ്ത്രീകളിൽ 386 പേരുംവോട്ട് ചെയ്യാനെത്തി. ബൂത്ത് നമ്പര്‍ 2 സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് പാരിഷ് ഹാളിൽ ആകെയുള്ള 1216 വോട്ടര്‍മാരിൽ 940 പേര്‍ വോട്ട് രേഖപ്പെടുത്തി. 77.30 ആണ് വോട്ടിങ് ശതമാനം.601 പുരുഷ വോട്ടര്‍മാരിൽ 456 പേരും, 615 സ്‍ത്രീ വോട്ടര്‍മാരിൽ 484 പേരും വോട്ട് രേഖപ്പെടുത്തി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
High Voter Turnout in Disaster-Affected Areas Wayanad: Despite past tragedies, special arrangements were made to facilitate their voting, demonstrating the resilience of the democratic process.
Pages:
[1]