പുതുപ്പള്ളിയിലെ കാടുപിടിച്ചു കിടന്ന റബർത്തോട്ടത്തിൽ അസ്ഥികൂടം; 3 മാസം മുൻപ് കാണാതായ ആളുടേതെന്ന് നിഗമനം
/uploads/allimg/2025/12/5842562635056908843.jpgപുതുപ്പള്ളി ∙ കാടുപിടിച്ചു കിടന്ന റബർത്തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി തച്ചകുന്ന് ഭാഗത്തെ തോട്ടത്തിൽ ഇന്നലെ വൈകിട്ട് 4.30ന് ആണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. റബർത്തോട്ടം തെളിക്കാനെത്തിയ മീനടം സ്വദേശികളായ അനിയപ്പൻ, ജോയി എന്നിവരാണ് ആദ്യം അസ്ഥികൂടം കണ്ടത്.
[*] Also Read വിവാഹം ആലോചിക്കാൻ വിളിച്ചുവരുത്തി; എൻജിനിയറിങ് വിദ്യാർഥിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്ന് കാമുകിയുടെ കുടുംബം
മൂന്നു മാസങ്ങൾക്കു മുൻപു തച്ചുകുന്ന് ഭാഗത്തുനിന്നു കാണാതായ കടുപ്പിൽ ഇ.ജെ.ചെറിയാന്റെ (74) മൃതദേഹമാണെന്നാണു പ്രാഥമികനിഗമനം. ചെറിയാന്റെ മകൻ ഷെറിൻ മൃതദേഹം തിരിച്ചറിഞ്ഞു. സെപ്റ്റംബർ 19ന് ഉച്ചയ്ക്കു 12നു ശേഷം ചെറിയാനെ വീട്ടിൽ നിന്നു കാണാതാവുകയായിരുന്നു. മൃതദേഹം ചെറിയാന്റെ വീട്ടിൽ നിന്ന് 400 മീറ്റർ മാറിയാണു കിടന്നിരുന്നത്. ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം കുടുംബത്തിനു കൈമാറും. English Summary:
Skeleton found in rubber plantation: Human Skeleton Found in Puthuppally Rubber Plantation; Believed to be Missing Man
Pages:
[1]