മോഷണത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്ന് വീണ്ടും മോഷ്ടിച്ച് നാലംഗ സംഘം, ഒടുവിൽ അറസ്റ്റ്
/uploads/allimg/2025/12/7618373706404124924.jpgബെംഗളൂരു ∙ മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്നും കൈക്കലാക്കി നാലംഗ സംഘം. ബെംഗളൂരുവിൽ തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനിൽ നിന്ന് മിനിറ്റുകൾക്കകമാണ് നാലംഗ സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂർ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് വിചിത്രമായ ഈ സംഭവം.
[*] Also Read 10 കുറ്റം, പ്രതിക്കൂട്ടിൽ 6 പേർ: പരാമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷൻ: നടി ആക്രമിക്കപ്പെട്ട കേസിൽ എന്താകും വിധി?
മോഷണമുതലുമായി പോവുമ്പോഴാണ് മോഷ്ടാവിനെ നാലുപേർ തടഞ്ഞുനിർത്തി മർദിക്കാൻ തുടങ്ങിയത്. ശേഷം സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും കടന്നുകളയുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം മോഷ്‍ടാവ് മോഷണമുതലിൽ പെടുന്ന ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ പൊലീസിന്റെ പിടിയിലായി.
[*] Also Read ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
വിശദമായ ചോദ്യം ചെയ്യലിൽ, സ്വർണമാല മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിക്കുകയും ഉണ്ടായ സംഭവങ്ങൾ പറയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് 447 ഗ്രാം സ്വർണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. കണ്ടെടുത്ത സാധനങ്ങൾക്ക് ആകെ 70 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ശ്മശാനത്തിന് സമീപം കവർച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Thief Robbed in Bengaluru: Bangalore theft case involves a unique situation where a gang stole from a thief. The incident, which occurred near a cemetery, saw the gang intercepting the thief and seizing the stolen gold and money.
Pages:
[1]