ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു; ജനുവരി മുതൽ ഇൻഷുറൻസ് പ്രീമിയത്തിൽ വർധന
/uploads/allimg/2025/12/2954539255274907594.jpegവാഷിങ്ടൻ ∙ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാൻ അമേരിക്കക്കാരെ സഹായിക്കുന്നതിനായി അഫോർഡബിൾ കെയർ ആക്ട് സബ്‌സിഡികൾ മൂന്നു വർഷത്തേക്കു കൂടി നീട്ടുന്നതിന് ഡെമോക്രാറ്റിക് പാർട്ടി കൊണ്ടുവന്ന ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ എതിർത്തു വോട്ടു ചെയ്‌തതോടെയാണ് ബിൽ പാസാക്കാനാവാതെ പോയത്. നിലവിലുള്ള ഇളവ് ഈ മാസം 31 ന് അവസാനിക്കുന്നതോടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഉയരുമെന്ന് ഉറപ്പായി. അമേരിക്കക്കാർക്ക് ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടുകൾക്ക് പണം കണ്ടെത്താൻ സഹായിക്കുന്നതിനായി പുതിയ ഫെഡറൽ സബ്‌സിഡികൾ ഏർപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ബദൽ ബില്ലിനും 60 വോട്ടുകൾ നേടാനായില്ല. റിപ്പബ്ലിക്കൻ പാർട്ടി – 53, ഡെമോക്രാറ്റിക് പാർട്ടി – 47 എന്നിങ്ങനെയാണ് സെനറ്റിന്റെ അംഗസംഖ്യ. ബിൽ പാസാക്കുന്നതിന് 60 പേരുടെ പിന്തുണ ആവശ്യമാണ്.
[*] Also Read മുൻ ഐഎസ്‌ഐ മേധാവിക്ക് 14 വർഷം തടവുശിക്ഷ വിധിച്ച് പാക്ക് സൈനിക കോടതി; പാക്ക് ചരിത്രത്തിലാദ്യം
ലൂസിയാനയിൽ നിന്നുള്ള സെനറ്റർ ബിൽ കാസിഡിയും ഐഡഹോയിൽ നിന്നുള്ള മൈക്ക് ക്രാപോയുമാണ് ഈ റിപ്പബ്ലിക്കൻ ബിൽ അവതരിപ്പിച്ചത്. ഫെഡറൽ ദാരിദ്ര്യരേഖയുടെ 700 ശതമാനത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 1,500 ഡോളർ വരെ നൽകാൻ ഇതിൽ നിർദേശിച്ചിരുന്നു. ഈ വർഷം ഇത് ഒരു വ്യക്തിക്ക് ഏകദേശം 110,000 ഡോളറും നാലംഗ കുടുംബത്തിന് 225,000 ഡോളറുമാണ്. പുതുവർഷത്തിൽ ആരോഗ്യപരിരക്ഷാ പ്രീമിയത്തിന്റെ തുക വർധിക്കുന്നതിന്റെ പരിഹാരമെന്ന നിലയിലാണ് ഡെമോക്രാറ്റിക് പാർട്ടി ഈ ബിൽ അവതരിപ്പിച്ചത്. English Summary:
Washington: US Senate Blocks Health Insurance Subsidy Bill in Setback for Democrats
Pages:
[1]