Chikheang Publish time 2025-12-12 08:51:06

വെടിയുതിർത്ത് കർഷകൻ മരിച്ച സംഭവം; റവന്യു വകുപ്പിനെതിരെ ബന്ധുക്കൾ

/uploads/allimg/2025/12/7835076895953095773.jpg



പൂഞ്ഞാർ ∙ പെരിങ്ങുളത്ത് കർഷകൻ വെടിയുതിർത്തു മരിച്ച സംഭവത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബന്ധുക്കൾ. വ്യാജരേഖയുണ്ടാക്കി വസ്തു മറ്റൊരാൾക്കു കൈമാറാൻ അധികൃതരുടെ ഒത്താശയോടെ ശ്രമം നടന്നതായും ആരോപണം.

[*] Also Read പുതുപ്പള്ളിയിലെ കാടുപിടിച്ചു കിടന്ന റബർത്തോട്ടത്തിൽ അസ്ഥികൂടം; 3 മാസം മുൻപ് കാണാതായ ആളുടേതെന്ന് നിഗമനം


പെരിങ്ങുളം തടവനാൽ ജോസിയെ (52) തിങ്കളാഴ്ച പുലർച്ചെയാണു പുരയിടത്തിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണുങ്കലിനു സമീപം ജോസിക്കുണ്ടായിരുന്ന ഒന്നര ഏക്കർ, റീസർവേയിൽ നമ്പർ മാറിപ്പോയത് തിരുത്തി നൽകാൻ പലതവണ അപേക്ഷിച്ചെങ്കിലും റവന്യു വകുപ്പ് തയാറായില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

ബന്ധുക്കൾ പറയുന്നത്: 1995ൽ ആണ് ഇവിടെ അവസാനമായി റീസർവേ നടന്നത്. ബ്ലോക്ക് നമ്പർ 73ൽ 519 /1 സർവേ നമ്പരിൽ പിതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം ജോസിക്കു കൈമാറുകയായിരുന്നു. മുൻപുണ്ടായിരുന്ന ആധാരത്തിലെ സർവേ നമ്പറിൽത്തന്നെ കരമടച്ചു വരികയുമായിരുന്നു. എന്നാൽ റീസർവേയിൽ നമ്പർ 521/2 ആയി മാറിയ വിവരം ജോസി അറിയുന്നത് 3 വർഷം മുൻപാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


തന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ടു താലൂക്ക് സർവേയർക്ക് അപേക്ഷ നൽകിയതിനെത്തുടർന്നാണു സ്ഥലത്തിന്റെ പുതിയ നമ്പർ ജോസിക്കു ലഭിച്ചത്. ഇതനുസരിച്ച് ആധാരത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടു മീനച്ചിൽ തഹസിൽദാർക്ക് അപേക്ഷ നൽകി. എന്നാൽ നടപടി ഉണ്ടായില്ല. മൂന്നു വർഷം മുൻപു വരെ കരമടച്ചിരുന്നു. പരാതി ഉയർന്നതോടെ കരം സ്വീകരിക്കുന്നതു നിർത്തിവച്ചു.

താലൂക്ക് സർവേയറുടെ റിപ്പോർട്ട് അനുസരിച്ച് 519/1 സർവേ നമ്പറിൽ ജോസിക്കു സ്ഥലമില്ല. എന്നാൽ 521/2 സർവേ നമ്പരിൽ ജോസിക്കു സ്ഥലമുണ്ട്. വിവരാവകാശപ്രകാരം തഹസിൽദാരിൽ നിന്നു ലഭിച്ച മറുപടിയിൽ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നാണുള്ളത്.

വ്യാജരേഖകൾ ഉണ്ടാക്കി റവന്യു വകുപ്പിന്റെ ഒത്താശയോടെ സ്ഥലം കൈമാറാൻ ജോസിയുടെ ഒരു ബന്ധുവും സഹായിച്ചതായി മറ്റു ബന്ധുക്കൾ ആരോപിക്കുന്നു. 2014 മുതൽ ഈ വസ്തുവിൽ ഏറ്റുമാനൂർ സ്വദേശി കരമടയ്ക്കുന്നതായി വില്ലേജ് ഓഫിസിലെ ബിടിആർ രേഖകളിലുള്ളത് ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നു. വിവരാവകാശ പ്രകാരം താലൂക്ക് ഓഫിസിൽ നൽകിയ അപേക്ഷയിൽ തെറ്റായ വിവരമാണു നൽകിയതെന്നും ബന്ധുക്കൾ പറയുന്നു. ജോസിയുടെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും റവന്യു വകുപ്പിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാൻ ഒരുങ്ങുകയാണു ബന്ധുക്കൾ. English Summary:
Poonjar Farmer Suicide: Relatives Blame Revenue Department for Land Survey Dispute
Pages: [1]
View full version: വെടിയുതിർത്ത് കർഷകൻ മരിച്ച സംഭവം; റവന്യു വകുപ്പിനെതിരെ ബന്ധുക്കൾ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com