പാകിസ്ഥാന് 68.6 കോടി ഡോളർ; ലക്ഷ്യം 2040 വരെ നിലനിൽക്കുന്ന യുദ്ധവിമാനം, വമ്പൻ വാഗ്ദാനങ്ങളുമായി ട്രംപ്
/uploads/allimg/2025/12/1395946422192541322.jpgവാഷിങ്ടൻ∙ പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് ഈ പണം. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാൻ പാക്കിസ്ഥാന് ഈ കരാർ ഉപയോഗപ്രദമാവുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡിഎസ്‌സിഎ) പറഞ്ഞു. മാത്രവുമല്ല നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും.
[*] Also Read കാസ്പിയൻ കടലിലെ റഷ്യൻ എണ്ണക്കിണറിനു നേരെ യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണം; മോസ്കോയിലും ആക്രമണം
യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വിൽപ്പന സുപ്രധാനമാണെന്ന് ഡിഎസ്‌സിഎ അഭിപ്രായപ്പെടുന്നു.
[*] Also Read ‘ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും’: ട്രംപിനെ ഫോണിൽ വിളിച്ച് മോദി
അതേസമയം അമേരിക്കയിൽ സ്ഥിരതാമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതി അവതരിപ്പിച്ചിരുന്നു. സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാരെ യുഎസിലേക്ക് ആകർഷിക്കാനാണ് ഈ പുതിയ പദ്ധതി. വേഗത്തിൽ താമസാനുമതി നേടാൻ അവസരമൊരുക്കുന്നതിലൂടെ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഉടൻ തന്നെ ‘ട്രംപ് പ്ലാറ്റിനം കാർഡ്’ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Pakistan Offers Huge Amount to Pakistan: US aid to Pakistan is being offered by President Trump, with $686 million pledged for F-16 upgrades. This deal benefits both nations in counter-terrorism efforts and defense, and the security sales are important for US National security.
Pages:
[1]