deltin33 Publish time 2025-12-12 10:20:57

ഇൻഡ്യാനയിലെ രണ്ടു ജില്ലകളുടെ അതിർത്തി പുനർനിർണയ നീക്കം തകർത്ത് റിപ്പബ്ലിക്കൻ അംഗങ്ങൾ; ട്രംപിന് തിരിച്ചടി

/uploads/allimg/2025/12/3690077456984776881.jpg



വാഷിങ്ടൻ ∙ ഇൻഡ്യാന സംസ്ഥാനത്തെ രണ്ടു ജില്ലകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. 2026 ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതു ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ പകുതിയിലേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾക്കൊപ്പം ചേർന്ന് 31–19 എന്ന നിലയിൽ ട്രംപിന്റെ നീക്കത്തെ പരാജയപ്പെടുത്തി.

[*] Also Read ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു; ജനുവരി മുതൽ ഇൻഷുറൻസ് പ്രീമിയത്തിൽ വർധന


സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള രണ്ടു മണ്ഡലങ്ങൾ ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്തതാണ് പുതിയ ഭൂപടമെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു. പുതിയ അതിർത്തി അംഗീകരിക്കാൻ ഇൻഡ്യാന സെനറ്റ് അംഗങ്ങളുടെമേൽ ട്രംപ് കനത്ത സമ്മർദം ചെലുത്തിയിരുന്നു. പുതിയ ഭൂപടത്തെ എതിർക്കുന്നവർക്കെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എതിരാളികളെ പിന്തുണയ്ക്കുമെന്ന് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. English Summary:
Setback for Donald Trump: Indiana Senate rejects redistricting map in major setback for Donald Trump
Pages: [1]
View full version: ഇൻഡ്യാനയിലെ രണ്ടു ജില്ലകളുടെ അതിർത്തി പുനർനിർണയ നീക്കം തകർത്ത് റിപ്പബ്ലിക്കൻ അംഗങ്ങൾ; ട്രംപിന് തിരിച്ചടി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com