എംസി റോഡിലെ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി അടർന്നുവീണു; സ്കൂട്ടർ യാത്രികന്റെ കൈ അറ്റുതൂങ്ങി
/uploads/allimg/2025/12/975668349324396508.jpgകൊട്ടാരക്കര ∙ എംസി റോഡിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങി. കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.
[*] Also Read മദ്യലഹരിയിൽ വാക്കുതർക്കം, സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
കെഎസ്എഫ്ഇയുടെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. മുറിവേറ്റു രക്തത്തിൽ കുളിച്ചുകിടന്ന മുരളീധരൻപിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ബോർഡ്. മുരളീധരൻപിള്ളയ്ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്റ്റിക് സർജറി അടക്കം വേണ്ടി വരും. മുരളീധരൻപിള്ള കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kottarakkara accident results in severe hand injury: A man\“s hand was severed when a metal plate from a direction board fell on him while he was riding his scooter on MC Road, highlighting issues of public safety negligence. He has filed a police complaint seeking justice and compensation.
Pages:
[1]