പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുന്നു: രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടിസ് നൽകി
/uploads/allimg/2025/12/1110900787603171987.jpgപാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് നോട്ടിസ് നൽകി. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ രാഹുൽ കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎൽഎ ഓഫിസിലെത്തുമെന്നാണ് വിവരം. English Summary:
Rahul Mamkootathil MLA is facing eviction from his flat in Palakkad due to police investigations causing disturbance to residents: He has been asked to vacate the flat by the 25th of this month following a sexual harassment complaint and his recent appearance to vote.
Pages:
[1]