deltin33 Publish time 2025-12-12 14:51:03

ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നിന്ന് മോഷ്ടിച്ചത് 600ലധികം അമൂല്യ വസ്തുക്കൾ; മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു

/uploads/allimg/2025/12/1149492606680974068.jpg



ന്യൂഡൽഹി∙ ബ്രിട്ടിഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യ വസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടു. പൊലീസിന്റെ കണക്കനുസരിച്ച് സെപ്റ്റംബർ 25ന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മ്യൂസിയത്തിലെ പുരാവസ്തുക്കൾ മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സ്ഥലത്ത് കണ്ട നാല് പുരുഷൻമാരുടെ മങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മോഷണം നടന്ന് രണ്ട് മാസത്തിലേറെ കഴിയുമ്പോഴാണ് പൊലീസ് ഈ വിവരം പുറത്തു വിടുന്നത്.

[*] Also Read പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുന്നു: രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടിസ് നൽകി


സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. ആനക്കൊമ്പിൽ നിർമിച്ച ബുദ്ധ വിഗ്രഹവും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയതായി വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. സാംസ്കാരിക മൂല്യമുള്ള വസ്തുക്കൾ മോഷണം പോയത് വലിയ നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു. പല വസ്തുക്കളും സംഭാവനയായി ലഭിച്ചതാണ്.

[*] Also Read ‘സംഭാവന പിരിക്കാൻ പാടില്ലെന്നു മാർക്സ് പറഞ്ഞിട്ടുണ്ട്; ശരിയായതും തെറ്റായതുമായ പലതും പറഞ്ഞിട്ടുണ്ട്’


ഫ്രാന്‍സിലെ പ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നിന്നും പുരാവസ്തുക്കൾ മോഷണം പോയിരുന്നു. പട്ടാപ്പകൽ വെറും 4 മിനിറ്റിലാണ് നെപ്പോളിയന്റെ 9 രത്നങ്ങൾ കളവുപോയത്. ലോകത്തെ ഏറ്റവും തിരക്കേറിയ മ്യൂസിയത്തിൽ നടന്ന മോഷണം ലോകത്തെ ഞെട്ടിച്ചു. മ്യൂസിയത്തിന്റെ തെക്കുകിഴക്ക് വശത്തുള്ള റോഡിൽ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിർത്തിയിട്ട് അതിലൂടെയാണ് മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടന്നത്. പിന്നീട് ചില്ലുകൂട് തകർത്ത് രത്നങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിന്നീട് പിടികൂടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Bristol Museum theft : Bristol Museum theft involves the loss of over 600 valuable artifacts, including items from British colonial India. The incident, which occurred in September, is under investigation, with police seeking public assistance to identify the suspects involved.
Pages: [1]
View full version: ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നിന്ന് മോഷ്ടിച്ചത് 600ലധികം അമൂല്യ വസ്തുക്കൾ; മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ടു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com