രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വിഡിയോ, പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല: പൊലീസിനെതിരെ ബന്ധുക്കൾ
/uploads/allimg/2025/12/6762635521629942762.jpgമലയാറ്റൂർ ∙ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചു. ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്.
[*] Also Read പെട്ടെന്നുള്ള പ്രകോപനമല്ല; കൊല്ലുമെന്ന് മുൻപ് സന്ദേശങ്ങൾ അയച്ചു, അലൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി?
ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്നുമാണ് അലൻ പൊലീസിനു നൽകിയ മൊഴി. ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
[*] Also Read നാടുമുഴുവൻ തിരയുമ്പോൾ വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ അകലെ ചിത്രപ്രിയയുടെ മൃതദേഹം; പെട്ടെന്നുള്ള ദേഷ്യത്തിൽ ആക്രമിച്ചെന്ന് പ്രതി
മലയാറ്റൂർ അടിവാരത്തിനു സമീപം സെബിയൂർ, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായ ഷൈജുവിന്റെയും കേറ്ററിങ്ങ് ജോലിക്കു പോകുന്ന ഷിനിയുടെയും മകളായ ചിത്രപ്രിയ ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്. അതേസമയം, കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Chitra Priya murder: Chitra Priya murder case investigation faces criticism. The family disputes the CCTV footage released by the police and claims the victim isn\“t Chitra Priya. Police have arrested Alan Benny in connection with the murder of Chitra Priya.
Pages:
[1]