മുഖ്യമന്ത്രി സ്ഥാനാർഥി: വിജയ്‌യെ അംഗീകരിച്ചാൽ സഖ്യമാകാം, ചർച്ചകൾ സജീവമാക്കി ടിവികെ
/uploads/allimg/2025/12/8134265801406669440.jpgചെന്നൈ ∙ തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു. സഖ്യചർച്ചകൾക്കു പുതിയ സമിതിയെ നിയോഗിച്ചു. എന്നാൽ മുന്നണി സംബന്ധിച്ച് അന്തിമ തീരുമാനം വിജയ്‌യുടേതാണ്. പനയൂരിൽ ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. വിജയ്‌യുടെ സംസ്ഥാന പര്യടനം തുടരും.
[*] Also Read ‘റീ എൻട്രി’ക്ക് ഒരുങ്ങി വിജയ്, കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ റാലി പുതുച്ചേരിയിൽ; തമിഴ്നാട് സ്വദേശികൾക്ക് വിലക്ക്
16 ന് ഈറോഡ് പൊതുയോഗം നടത്താനാണ് ടിവികെ നീക്കം. ആദ്യം അപേക്ഷ നൽകിയ സ്ഥലത്ത് പൊലീസ് അനുമതി നൽകിയില്ല. മറ്റൊരിടം കണ്ടെത്തി അറിയിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്തി അപേക്ഷ നൽകി. ഇതിനിടെ, 27 വർഷത്തോളം വിജയ്‌യുടെ പിആർഒ ആയിരുന്ന പി.ടി.സെൽവകുമാർ ഡിഎംകെയിൽ ചേർന്നു. വിജയ്‌യുടെ ഏകാധിപത്യമാണു ടിവികെയിലെന്നും പിതാവ് എസ്.എ.ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെൽവകുമാർ കുറ്റപ്പെടുത്തി. English Summary:
TVK Open to Alliances if Vijay is CM Candidate: Tamizhaga Vetri Kazhagam (TVK) outlines its alliance strategy, demanding any partner accept Vijay as the CM candidate. Amid these strategic moves, the party faces controversy as Vijay\“s long-time former PRO joins the rival DMK, alleging dictatorship within TVK\“s leadership.
Pages:
[1]