ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ: അമ്മ മാത്രമേയുള്ളൂ എന്ന് പൾസർ സുനി; നിരപരാധിയെന്ന് മാർട്ടിൻ- കോടതിയിൽ നടന്നത്
/uploads/allimg/2025/12/4630213268009740651.jpgകൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ പൊട്ടിക്കരഞ്ഞ് ചില പ്രതികൾ. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളുമുള്ള കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. കണ്ണൂർ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു.
[*] Also Read ‘ബലാത്സംഗം ചെയ്തത് പൾസർ സുനി, മറ്റുള്ളവർ സഹായിച്ചു’; എല്ലാവർക്കും ഒരേ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; വിധി ഉടൻ
എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാൽ എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
[*] Also Read ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?
രണ്ടു മുതൽ ആറുവരെയുള്ള പ്രതികൾക്ക് ഒരേപോലെ ശിക്ഷ നൽകണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഒന്നാം പ്രതിയാണ് പ്രധാനകുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവർ അതിനുവേണ്ടി കൂട്ടായിനിന്ന് പ്രവർത്തിച്ചതിനാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവർക്കും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയെന്നാണ് കേസ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
∙ കോടതിയിൽ പ്രതികളുടെ അപേക്ഷ ഇങ്ങനെ:
‘‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണം’’–ഒന്നാം പ്രതി പൾസർ സുനി.
‘‘ തെറ്റു ചെയ്തിട്ടില്ല, നിരപരാധി’’– രണ്ടാം പ്രതി മാർട്ടിന്‍.
‘‘ ഗൂഢാലോചനയിൽ പങ്കില്ല. തെറ്റു ചെയ്തിട്ടില്ല. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവു വേണം’’–മൂന്നാം പ്രതി മണികണ്ഠൻ.
‘‘ കുറഞ്ഞശിക്ഷ നൽകണം. നാട് തലശ്ശേരിയാണ്. കണ്ണൂർ ജയിലിലാക്കണം’’–നാലാംപ്രതി വിജീഷ്
‘‘ തെറ്റ് ചെയ്തിട്ടില്ല’’–അഞ്ചാംപ്രതി എച്ച്.സലിം (വടിവാൾ സലിം)
‘‘ ശിക്ഷയിൽ ഇളവു വേണം’’– ആറാം പ്രതി പ്രദീപ്English Summary:
Actress Assault Case updates are unfolding in Kerala: The prosecution demands maximum punishment for all accused in the actress assault case, while some accused plead for leniency citing family responsibilities. The court is considering the arguments presented by both sides.
Pages:
[1]