cy520520 Publish time 2025-12-12 17:51:17

മുനമ്പം വഖഫ് ഭൂമിക്കേസ്: ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു, അധികാരപരിധി മറികടന്നെന്ന് നിരീക്ഷണം

/uploads/allimg/2025/12/2807022157703448429.jpg



ന്യൂഡൽഹി ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ശരിവച്ച ഹൈക്കോടതി നടപടിയുടെ കാര്യത്തിൽ സ്റ്റേ ബാധകമല്ലെന്നും വ്യക്തത നൽകി.

[*] Also Read മുനമ്പം ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു; മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം സമരം തുടങ്ങി


അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന നിരീക്ഷണവും വാദത്തിനിടെ ബെഞ്ചിൽ നിന്നുണ്ടായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയാണ് ബെഞ്ച് പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി പൊതുതാൽപര്യഹർജിയാണിതെന്നും ഹർജി നൽകിയവരെ നേരിട്ടുള്ള കക്ഷികളെല്ലെന്നും സർ‍ക്കാർ വാദിച്ചു. ഹ്രസ്വമായി വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദേശിച്ചു. ഹർജി ജനുവരി 27നു പരിഗണിക്കും.   
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Munambam Waqf land case: Munambam Waqf land case sees Supreme Court stay on High Court order. The Supreme Court observed that the High Court exceeded its jurisdiction and issued notices to the opposing parties for a response within six weeks.
Pages: [1]
View full version: മുനമ്പം വഖഫ് ഭൂമിക്കേസ്: ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു, അധികാരപരിധി മറികടന്നെന്ന് നിരീക്ഷണം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com