കാസർകോട്ട് യുവതി ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
/uploads/allimg/2025/12/4807229833631893809.jpgകാസർകോട് ∙ ഉപ്പള സോങ്കാലിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്.
[*] Also Read രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വിഡിയോ, പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല: പൊലീസിനെതിരെ ബന്ധുക്കൾ
ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. English Summary:
Woman found Dead: A 25-year-old woman, Fathimath Nasbeena, was found dead in her home in Uppala, Kasaragod. Manjeshwaram police have registered a case and launched an investigation.
Pages:
[1]