Chikheang Publish time 2025-12-12 21:21:04

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത് വലിയ വാദപ്രതിവാദങ്ങള്‍

/uploads/allimg/2025/12/2594308089242008821.jpg



കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത് വലിയ വാദപ്രതിവാദങ്ങള്‍. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതി ഒഴികെയുള്ളവർക്ക് മാനസാന്തരം വരാനുള്ള സാധ്യത തേടിക്കൂടെയെന്ന് കോടതി ചോദിച്ചു. മാനസാന്തരപ്പെടാൻ കഴിയുന്നവരായിരുന്നെങ്കിൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

[*] Also Read ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ: അമ്മ മാത്രമേയുള്ളൂ എന്ന് പൾസർ സുനി; നിരപരാധിയെന്ന് മാർട്ടിൻ- കോടതിയിൽ നടന്നത്


കോടതിയിൽ നടന്നത്:

∙ പ്രോസിക്യൂഷൻ– 6 പ്രതികള്‍ക്കും ശിക്ഷാ ഇളവ് നൽകരുത്. പ്രതികൾ ചെയ്തത് ഒരേ കുറ്റം.

∙ കോടതി–ബലാത്സംഗം എന്ന മുഖ്യ കുറ്റം ചെയ്തത് ഒന്നാം പ്രതിയാണ്. മറ്റുള്ളവർ അതിജീവിതയെ തടഞ്ഞുവയ്ക്കുക, ഉപദ്രവിക്കുക എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ചെയ്തത്. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷയാണോ നൽകേണ്ടത്? ഇവർ ചെയ്ത പ്രവൃത്തികൾക്ക് അനുസരിച്ച് ശിക്ഷ നൽകിയാൽ മതിയോ?

∙ പ്രോസിക്യൂഷൻ–എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണം. മറ്റ് പ്രതികൾ ഇല്ലാതിരുന്നെങ്കിൽ ഒന്നാം പ്രതിക്ക് കുറ്റം ചെയ്യാൻ‍ കഴിയുമായിരുന്നില്ല. ഒന്നാം പ്രതിക്ക് എല്ലാ സഹായവും മറ്റ് പ്രതികൾ ചെയ്തു. ശിക്ഷ വിധിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കണം. പ്രതികൾ തുല്യപങ്കാണ് കുറ്റകൃത്യതത്തിൽ വഹിച്ചത്. അതിനാൽ കൂട്ടബലാത്സംഗ വകുപ്പ് എല്ലാ പ്രതികൾക്കും ബാധകം.

∙ കോടതി–ഒന്നാം പ്രതി ഒഴികെയുള്ളവർക്ക് മാനസാന്തരം വരാനുള്ള സാധ്യത തേടിക്കൂടെ?

∙ പ്രോസിക്യൂഷൻ–മാനസാന്തരപ്പെടാൻ കഴിയുന്നവരായിരുന്നെങ്കിൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടില്ലായിരുന്നു.

∙ കോടതി– 2 മുതൽ 6വരെ പ്രതികൾക്ക് ശിക്ഷാ ഇളവ് പരിഗണിച്ചുകൂടെ?

∙ പ്രോസിക്യൂഷൻ– എല്ലാ പ്രതികൾക്കും തുല്യപങ്ക്. സമൂഹത്തിന് മാതൃകയാകുന്ന വിധി വരണം.

∙ കോടതി–പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ?

∙ പ്രോസിക്യൂഷൻ–കോടതിയിൽ സമർപിച്ചിട്ടുണ്ട്.

∙ കോടതി–അതിജീവിതയുടെ വക്കീലിന് എന്തെങ്കിലും പറയാനുണ്ടോ?

(അഭിഭാഷക കോടതിയിൽ ഇല്ല)

∙ പൾസർ സുനിയുടെ അഭിഭാഷകൻ–അതിക്രൂരമായ ബലാത്സംഗം നടന്നാലേ പരമാവധി ശിക്ഷ നൽകാനാകൂ.

∙ കോടതി–ഇവിടെ അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടതല്ലേ?

∙ പ്രോസിക്യൂഷൻ–സുനിയുടെ അഭിഭാഷകന്റെ വാദത്തെ എതിർക്കുന്നു.

∙ കോടതി–നിർഭയ കേസിന്റെ പശ്ചാത്തലത്തിൽ 2013 ലെ ഭേദഗതിയിൽ ബലാത്സംഗത്തിന്റെ നിർവചനങ്ങളിൽ മാറ്റം വന്നു.

∙ പൾസർ സുനിയുടെ അഭിഭാഷകൻ–ഒരു കാരണവശാലും ജീവിതാവസാനം വരെ ശിക്ഷ നൽകരുത്.

∙ മറ്റ് പ്രതികളുടെ അഭിഭാഷകർ– ശിക്ഷയിൽ ഇളവു വേണം. English Summary:
Key Arguments in Actress Assault Case: Actress attack case proceedings witnessed intense arguments in the Ernakulam Sessions Court. The prosecution demanded equal punishment for all accused, while the court considered potential leniency for some, setting the stage for a landmark verdict.
Pages: [1]
View full version: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത് വലിയ വാദപ്രതിവാദങ്ങള്‍

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com