LHC0088 Publish time 2025-12-12 22:21:30

വയനാട്ടിൽ ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടികൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

/uploads/allimg/2025/12/2271875536962280246.jpg



തലപ്പുഴ(വയനാട്) ∙ കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ ഭാര്യയെയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളെയും ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകമുണ്ടായി എട്ടര മാസത്തിനകമാണ് അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യാസിൻ അഹമ്മദ് ഹാജരായി.

[*] Also Read രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വിഡിയോ, പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല: പൊലീസിനെതിരെ ബന്ധുക്കൾ


ഇക്കഴിഞ്ഞ മാർച്ച് 27 ന് വൈകിട്ടാണ് ഭാര്യ നാഗി (30), നാഗിയുടെ അഞ്ചുവയസ്സുള്ള മകൾ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭർത്താവായ ഗിരീഷ് ഒരു വർഷത്തോളമായി അവരുടെ ഒപ്പം താമസിച്ചുവരികയായിരുന്നു.

[*] Also Read വൈകി വന്ന ‘മാങ്കൂട്ടത്തിൽ ഇഫക്ട്’, സുരേഷ് ഗോപി പിടിച്ച ‘35’, എന്തിനാണ് ടീം പോസിറ്റീവ്? ഈ 7 ജില്ലകൾ പറയും പോളിങ് കൂടാനുള്ള കാരണം


കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിൽ താമസിച്ചു വന്ന കുടുംബത്തിലെ നാലു പേരെ ഗിരീഷ് കൊലപ്പെടുത്തിയ വിവരം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിനാൽ തൊഴിലാളികളെയും കൂട്ടി തിരഞ്ഞെത്തിയ തോട്ടം മുതലാളിലാണ് നാഗിയുടെ വീട്ടിൽ നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


നാഗി മുൻ ഭർത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് കാട്ടി മദ്യപനായ ഗിരീഷ് ദിവസവും വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതക ശേഷം സ്ഥലംവിട്ട ഗിരീഷിനെ മൃതദേഹങ്ങൾ കണ്ടെത്തിയ ദിവസം വൈകിട്ട് അ‍ഞ്ചു മണിയോടെ വയനാട് തലപുലയിൽ നിന്ന് എസ്പി കെ.രാമരാജന്റെ നേതൃത്വത്തിൽ വിരാജ്പേട്ട ഡിവൈഎസ്പിഎസ്.മഹേഷ് കുമാറിന്റെ കീഴിൽ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം പിടികൂടുകയായിരുന്നു.

സംഭവദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച കാവേരിയടക്കം മൂന്നുപേരെയും വെട്ടിക്കൊന്നു. തുടർന്ന് രാത്രി ഇയാൾ സമീപത്തെ തോട്ടത്തിൽ ഒളിച്ച ശേഷം പുലർച്ചെ ഒരു ഓട്ടോറിക്ഷയിൽ വിരാജ്പേട്ടിലെത്തി അവിടെ നിന്ന് കണ്ണൂർ ഇരിട്ടിയിലേക്കുള്ള ബസിൽ കേരളത്തിലേക്ക് കടക്കുകയായിരുന്നു. പൊന്നംപേട്ട പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിനു ശേഷം കേരളത്തിലെത്തിയ ഗിരീഷ് ഒരു ബാർബർ ഷോപ്പിലെത്തി മുടി പറ്റേ മുറിച്ച് രൂപമാറ്റം വരുത്തിയ ശേഷം ആദ്യ ഭാര്യയുടെ വീട്ടിലെത്തിയതായും കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. English Summary:
Man Receives Death Sentence in Kudagu Murder Case : The court swiftly completed the trial within eight and a half months, highlighting the severity of the crime and the urgency for justice.
Pages: [1]
View full version: വയനാട്ടിൽ ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടികൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com