കസേരയിൽനിന്ന് വലിച്ചിറക്കി, നിലത്തിട്ടു; മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനെ ആക്രമിച്ച് മുഖം മൂടി സംഘം; വനിതാ സ്ഥാനാർഥിക്കും മർദനം
/uploads/allimg/2025/12/5075658046703745929.jpgകണ്ണൂർ ∙ മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനെ ജനസേവന കേന്ദ്രത്തിൽ കയറി ക്രൂരമായി മർദിച്ച് മുഖംമൂടി ധരിച്ച സംഘം. വനിതാ സ്ഥാനാർഥിക്കും മർദനമേറ്റു. യുഡിഎഫ് പോളിങ് ഏജന്റ് നരേന്ദ്ര ബാബുവിനെയാണ് മർദിച്ചത്.ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെ മമ്പറം ടൗണിൽ വച്ചാണ് ആക്രമണം.
[*] Also Read രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്, എസ്പി ജി.പൂങ്കുഴലിക്ക് നേതൃത്വം
മുഖം മൂടി ധരിച്ചവരുൾപ്പെടെ അഞ്ചോളം പേരാണ് നരേന്ദ്ര ബാബുവിന്റെ ജനസേവന കേന്ദ്രത്തിലേക്ക് എത്തിയത്. കസേരയിൽ ഇരിക്കുകയായിരുന്ന നരേന്ദ്ര ബാബുവിനെ വലിച്ചിറക്കി നിലത്തിട്ട് മർദിക്കുകയായിരുന്നു. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞ് തകർത്തു. വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ടി. ഷീനയേയും ആക്രമിച്ചു.
[*] Also Read വൈകി വന്ന ‘മാങ്കൂട്ടത്തിൽ ഇഫക്ട്’, സുരേഷ് ഗോപി പിടിച്ച ‘35’, എന്തിനാണ് ടീം പോസിറ്റീവ്? ഈ 7 ജില്ലകൾ പറയും പോളിങ് കൂടാനുള്ള കാരണം
ഇന്നലെ പോളിങ് ബൂത്തിൽവച്ച് തർക്കമുണ്ടാകുകയും യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ സന്ദർശിച്ചശേഷം നരേന്ദ്ര ബാബു ജനസേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു മർദനം. മറ്റു രണ്ട് സ്ത്രീകൾ സ്ഥാപനത്തിലുണ്ടായിരുന്നു. ഇവർ നിലവിളിച്ചതോടെ ആളുകൾ കൂടുകയും അക്രമികൾ രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് അക്രമം അരങ്ങേറിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ഇന്ന് പുലർച്ചെ ഏറ്റുകുടുക്കയിൽ പോളിങ് ഏജന്റിന്റെ വീട് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തിരുന്നു. English Summary:
UDF Polling Agent Attacked in Kannur: The incident involved masked individuals assaulting the agent and vandalizing property, raising concerns about political violence in the region.
Pages:
[1]