പൂജപ്പുര ജയിലിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കി; പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയർ ഉപയോഗിച്ച് ആത്മഹത്യ
/uploads/allimg/2025/12/8035842855138366003.jpgതിരുവനന്തപുരം∙ പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ഹരിദാസ് (58) എന്നയാളെയാണ് ജയില്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
[*] Also Read ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടികൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
ജയില്‍ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ഇവിടേക്ക് പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയര്‍ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. 2021ല്‍ മകളുടെ പ്രതിശ്രുതവരന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. English Summary:
Life Sentence Prisoner found dead at Poojappura Central Jail: A life sentence prisoner, Haridas, was found dead inside the Poojappura Central Jail. He committed suicide using a rope in the jail workshop.
Pages:
[1]