പ്രണയമായാലും ലൈംഗിക ബന്ധത്തിന് പെൺകുട്ടി നൽകുന്ന സമ്മതം സാധുവല്ല; പോക്സോ കേസിൽ ശിക്ഷ ശരിവച്ച് കോടതി
/uploads/allimg/2025/12/8284810606576660482.jpgകൊൽക്കത്ത∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങൾ അറിയാൻ കഴിയില്ലെന്നും അതിനാൽ തന്നെ കുട്ടി ലൈംഗിക ബന്ധത്തിന് നൽകുന്ന സമ്മതം സാധുവല്ലെന്നും കോടതി. പോക്സോ കേസിൽ പ്രതിയുടെ ശിക്ഷ ശരിവച്ചാണ് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി. 2018ലാണ് കേസിൽ പ്രതിയെ കോടതി ശിക്ഷിച്ചത്. 23 വയസ്സുള്ള യുവാവും 14 വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സീൽഡ കോടതി പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്.
[*] Also Read രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്, എസ്പി ജി.പൂങ്കുഴലിക്ക് നേതൃത്വം
എന്നാൽ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ‘പ്രണയബന്ധം’ ആയിരുന്നെന്നും പെൺകുട്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതോടെയാണ് പരാതി നൽകിയതെന്നും പ്രതിയായ യുവാവ് ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ രാജശേഖർ മന്തയും അജയ് കുമാർ ഗുപ്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രതിയുടെ ഹർജി തള്ളുകയായിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ലൈംഗിക ബന്ധത്തിന് സമ്മതം നൽകാൻ കഴിയില്ലെന്നും കോടതി വിധിച്ചു.
[*] Also Read ‘തിരക്കിനിടെ എങ്ങനെ പ്രണയിച്ചെന്ന് രജനി സാർ’; മുത്തുവിലെ ആ വേഷം ജയറാമിന്റെ തീരാസങ്കടം; അപ്രതീക്ഷിതമായി ജീവിതം മാറ്റിയ ‘ദുര്യോധനൻ’
പ്രതിയായ യുവാവ് തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചിരുന്നതായും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. പരാതി നൽകുന്നതിൽ കാലതാമസം ഉണ്ടായത് പെൺകുട്ടിക്ക് പുരുഷനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും കോടതി കണ്ടെത്തി. ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങൾ കുട്ടിക്ക് അറിയില്ലെന്നും അതിനാൽ, അതിജീവിതയ്ക്കു നേരെ പുരുഷൻ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ തെളിവുകൾ കണക്കിലെടുക്കുമ്പോൾ പരാതി എപ്പോൾ നൽകി എന്നത് അപ്രസക്തമാണെന്നും കോടതി പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kolkata High Court upheld the conviction in a POCSO case, emphasizing a minor\“s inability to comprehend the consequences of sexual acts. This reinforces the importance of protecting children and addressing sexual offences against them.
Pages:
[1]