LHC0088 Publish time 2025-12-13 01:51:09

പരിപൂർണനീതി കിട്ടിയില്ല; ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശം: അഡ്വ. അജകുമാർ

/uploads/allimg/2025/12/3170457696753329580.jpg



കൊച്ചി∙ നടി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിചാരണക്കോടതിയിൽനിന്നു പരിപൂർണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.അജകുമാർ. വിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണെന്നും അജകുമാർ പറഞ്ഞു.

[*] Also Read ആദ്യം പുറത്തിറങ്ങുക പൾസർ സുനി, കോടതിയിൽ പൊട്ടിക്കരഞ്ഞ മാർട്ടിൻ കിടക്കേണ്ടത് 13 വർഷം കൂടി; പ്രതികളുടെ ബാക്കിയുള്ള തടവ് ഇങ്ങനെ


‘‘ശിക്ഷാവിധിയിൽ നിരാശയുണ്ട്. പ്രതികൾക്കു പരമാവധി ശിക്ഷയ്ക്കായി വാദിച്ചെങ്കിലും ഐപിസി 376 ഡി വകുപ്പ് പ്രകാരം, കൂട്ടബലാൽസംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്കു വിധിച്ചത്. കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം. ഈ ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

[*] Also Read എട്ടു വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ


കേസിൽ പ്രോസിക്യൂഷനു തിരിച്ചടിയില്ല. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിൽ ഏതെല്ലാമാണ് കോടതി അംഗീകരിക്കാതിരുന്നതെന്ന് വിധിന്യായം വായിച്ചാൽ മാത്രമേ മനസ്സിലാക്കാനാകൂ. എട്ടാം പ്രതിയായ ദിലീപിനെ വെറുതേവിട്ടതിനെപ്പറ്റിയും അതിനു ശേഷമേ പറയാനാകൂ. വിധിന്യായം വായിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും’’ – അജകുമാർ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Public Prosecutor expresses disappointment over the verdict. The verdict may send the wrong message to society and is not an act of judicial favor but a right of the prosecution. The prosecution will appeal to the government to appeal against the verdict.
Pages: [1]
View full version: പരിപൂർണനീതി കിട്ടിയില്ല; ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശം: അഡ്വ. അജകുമാർ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com