പാക്കിസ്ഥാനിലെ സർവകലാശാലയിൽ സംസ്കൃത കോഴ്സ്; ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും
/uploads/allimg/2025/12/1101343834539951542.jpgഇസ്‌ലാമാബാദ്∙ അക്കാദമിക് രംഗത്ത് സുപ്രധാന തീരുമാനവുമായി പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. ഈ മാസം മുതൽ പാഠ്യപദ്ധതിയിൽ സംസ്കൃതം കോഴ്‌സ് അവതരിപ്പിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ സംസ്‌കൃതം ഔപചാരികമായി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്.
[*] Also Read ‘റഷ്യ-യുക്രെയ്ൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം; ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല, യുദ്ധം അവസാനിപ്പിക്കണം’
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്വാധീനമുള്ളതുമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നായ സംസ്‌കൃതം 1947ലെ വിഭജനത്തിനുശേഷം പാക്കിസ്ഥാനിൽ ഔപചാരികമായി പഠിപ്പിക്കുന്നത് വളരെ അപൂർവമായിരുന്നെന്ന് സർവകലാശാല അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ക്ലാസ് മുറിയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ദക്ഷിണേഷ്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകവുമായി ഇടപഴകുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായുംസർവകലാശാല പറയുന്നു.
വിദ്യാർഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയായാണ് ആദ്യഘട്ടത്തിൽ സംസ്കൃത പഠനം നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്‌സ് ആരംഭിക്കുകയായിരുന്നുവെന്ന് സർവകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാല മഹാഭാരതത്തേയും ഭഗവദ്ഗീതയേയും കുറിച്ചുള്ള കോഴ്‌സുകൾ അടക്കം പഠിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പേർട്ടുണ്ട്.
( Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X ൽ നിന്ന് എടുത്തതാണ് )
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Sanskrit Returns to Pakistan: Lahore University to Teach Bhagavad Gita, Mahabharata
Pages:
[1]