LHC0088 Publish time 2025-12-13 04:51:23

ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ ?; അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരൻ പിടിയിൽ

/uploads/allimg/2025/12/5103718527644567352.jpg



ശ്രീനഗർ ∙ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ആയുധങ്ങളുമായി ജയ്‌ഷെ മുഹമ്മദ് ഭീകരൻ ബിഎസ്എഫിന്റെ പിടിയിൽ. രജൗരി ജില്ലയിലെ ബുധാൽ പ്രദേശവാസിയായ അബ്ദുൽ ഖാലിക് ആണ് പിടിയിലായത്. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് കടന്ന ഇയാളെ വർഷങ്ങൾക്കു മുൻപ് കാണാതാവുകയായിരുന്നു.

[*] Also Read പാക്കിസ്ഥാനിലെ സർവകലാശാലയിൽ സംസ്കൃത കോഴ്സ്; ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും


നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യാന്തര അതിർത്തിക്ക് സമീപം ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർ നടപടികൾക്കായി ഇയാളെ പൊലീസിനു കൈമാറി. പ്രദേശത്തിന്റെ ഭൂപ്രകൃതി പരിചയമുള്ള പ്രാദേശിക ഭീകരരുമായി ബന്ധം സ്ഥാപിച്ച് ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമായാണ് അബ്ദുൽ ഖാലിക് ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് വിവരം.

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ഏഴ് മാസത്തിനു ശേഷം സാംബ, കത്വ, ജമ്മു സെക്ടറുകൾക്ക് എതിർവശത്തുള്ള സിയാൽകോട്ട്, സഫർവാൾ പ്രദേശങ്ങളിലെ 12 ലോഞ്ച് പാഡുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഇതിനിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിലാകുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Jammu and Kashmir: Jaish-e-Mohammed Terrorist Caught by BSF While Infiltrating J&K Border
Pages: [1]
View full version: ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ ?; അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരൻ പിടിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com