തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റാൻ കേന്ദ്രം; 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും, കൂലി ഉയർത്തുമെന്നും റിപ്പോർട്ട്
/uploads/allimg/2025/12/5029675713640653304.jpgന്യൂഡൽഹി∙ കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) പേര് മാറ്റം. പദ്ധതിക്ക് ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന’ എന്നു പേരു മാറ്റാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഗ്രാമീണ മേഖലയിൽ വർഷം 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന പൂജ്യ ബാപ്പു റോസ്ഗർ യോജന ബിൽ കേന്ദ്രം കൊണ്ടുവരും. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്താനും നീക്കമുള്ളതായാണ് റിപ്പോർട്ട്. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ നീക്കിവയ്ക്കും.
[*] Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഇത് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. ഗ്രാമീണ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കെ നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. നിലവിൽ 15.4 കോടി പേർ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. ഇതിൽ മൂന്നിലൊന്നും സ്ത്രീകളാണ്.
[*] Also Read നടിയെ ആക്രമിച്ച കേസ്: 1709 പേജുകളുള്ള വിധി പകർപ്പ് പുറത്ത്
English Summary:
MGNREGA Renamed: MGNREGA name change is a significant development with the scheme being renamed to Poojya Bapu Gramin Rozgar Yojana. The updated scheme aims to provide 125 days of employment in rural areas with a proposed minimum daily wage of ₹240.
Pages:
[1]