വിഷാദ രോഗത്തിന് അടിമപ്പെട്ട് കുടുംബം; അമ്മയും ആൺമക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
/uploads/allimg/2025/12/1359800795852441153.jpgന്യൂഡൽഹി ∙ തെക്കുകിഴക്കൻ ഡൽഹിയിലെ വീട്ടിൽ അമ്മയും ആൺമക്കളും മരിച്ച നിലയിൽ. സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നതെന്ന് ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.
[*] Also Read ‘ഭാരതത്തിനായി മരിക്കേണ്ട സമയമല്ല, ജീവിക്കേണ്ട സമയം’: സവർക്കറുടെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന് മോഹൻ ഭാഗവത്
‘‘വാതിലിൽ ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, പോലീസ് വീട്ടിൽ പ്രവേശിക്കാൻ ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു. അകത്ത് അനുരാധ കപൂർ (52), മക്കളായ ആശിഷ് കപൂർ (32), ചൈതന്യ കപൂർ (27) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുടുംബം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. കൈപ്പടയിലെഴുതിയ കുറിപ്പ് സൂചിപ്പിക്കുന്നത് കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകളാണ്. അതുകൊണ്ടാണ് അവർ അങ്ങേയറ്റത്തെ നടപടി സ്വീകരിച്ചതെന്ന് കരുതുന്നു’’ – ഹേമന്ത് തിവാരി പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കുമായി മൃതദേഹങ്ങൾ എയിംസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബത്തിന്റെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലം എന്നിവ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. English Summary:
Mother and Two Sons Found Dead in Delhi Home: Depression Suspected
Pages:
[1]