ലബനനിൽ ഇസ്രായേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹിസ്ബുള്ള കേന്ദ്രങ്ങൾ
/uploads/allimg/2025/12/5854690714448564765.jpgബെയ്റൂട്ട്∙ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം. തെക്കൻ ലബനനിലെയും കിഴക്കൻ ലബനനിലെയും കേന്ദ്രങ്ങളിലാണ് ആക്രമണം. ഒരു ഡസനോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി ലബനൻ ഔദ്യോഗിക ന്യൂസ് ഏജൻസി അറിയിച്ചു. ഇസ്രായേൽ അതിർത്തിയിൽ നിന്ന് 30 കി.മീ ദൂരത്തിലുള്ള കേന്ദ്രവും ആക്രമിച്ചവയിൽ ഉൾപ്പെടും.
[*] Also Read നടിയെ ആക്രമിച്ച കേസ്: 1709 പേജുകളുള്ള വിധി പകർപ്പ് പുറത്ത്
2024 നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിലെത്തിയിരുന്നു. ഈ ധാരണ നിലനിൽക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. ഹിസ്ബുള്ളയുടെ പരിശീലന കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആയുധ പരിശീലനവും വെടിവയ്പ്പ് പരിശീലനവും നടക്കുന്ന കേന്ദ്രമാണ് ആക്രമിച്ചത്. ദക്ഷിണ ലബനനിലെ മറ്റ് നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായും ഇസ്രായേൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇസ്രായേൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
[*] Also Read അതിക്രൂര ബലാത്സംഗമെങ്കിലേ പരമാവധി ശിക്ഷ നൽകാനാകൂ എന്ന് അഭിഭാഷകൻ; അതിജീവിതയുടെ അവസ്ഥ പരിഗണിക്കേണ്ടേ എന്ന് കോടതി
ഒരു വർഷം മുമ്പത്തെ വെടിനിർത്തൽ കരാർ പ്രകാരം ഹിസ്ബുള്ള തെക്കൻ ലബനനിലെ കേന്ദ്രങ്ങളിൽ നിന്ന് ക്രമേണ പിൻവാങ്ങേണ്ടിയിരുന്നു. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലിതാനി നദിയുടെ വടക്കോട്ട് മാറ്റുകയും വേണം. എന്നാൽ, ഈ ധാരണ ഹിസ്ബുള്ള ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചത്. ഇതോടൊപ്പം, ഹിസ്ബുള്ള വീണ്ടും ആയുധം സംഭരിക്കാനും ശേഷി വർധിപ്പിക്കാനും ശ്രമിക്കുന്നുവെന്ന നിഗമനവും ഇസ്രായേലിനുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Israel Strikes Hezbollah Targets in Lebanon: Israel Lebanon Conflict escalates with targeted attacks on Hezbollah positions in Lebanon. The strikes violate a prior ceasefire agreement, raising concerns about renewed hostilities in the region.
Pages:
[1]