ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് ജീവനെടുത്തു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ല അപകടമെന്ന് അന്വേഷണ റിപ്പോർട്ട്
/uploads/allimg/2025/12/1394001310376836413.jpgപനാജി ∙ ഗോവയിലെ നിശാ ക്ലബില്‍ തീപിടിത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്. നിശാ ക്ലബിൽ നടന്ന ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീപിടിത്തത്തിനു കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ബെല്ലി ഡാന്‍സ് നടത്തിയവരാണ് പ്രതികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ടും പുറത്തുവരുന്നത്.
[*] Also Read പാക്കിസ്ഥാനിലെ സർവകലാശാലയിൽ സംസ്കൃത കോഴ്സ്; ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും
നിശാ ക്ലബില്‍ ഡാന്‍സ് നടത്തുന്നതിനിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തീ പടർന്നു. തീപിടിത്തത്തെ തടയന്‍ സംവിധാനമില്ലായിരുന്നു. അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ ചെറുതായി പോലും കരിമരുന്ന് പ്രയോഗിക്കരുതെന്ന നിയമം പാലിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മൂവായിരം ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള നിശാ ക്ലബിന്റെ സീലിങ് നിർമിച്ചത് മുളയും പനയോലയും പോലെ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ്. ക്ലബിനുള്ളില്‍ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരുന്നു. പുറത്തേക്കിറങ്ങാന്‍ ആവശ്യത്തിന് കവാടങ്ങളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
200 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ക്ലബിൽ പ്രവർത്തനക്ഷമമായ വാതിലുകൾ കുറവായിരുന്നു. ഇടുങ്ങിയ വഴികൾ അഗ്നിശമന സേനാംഗങ്ങളെ 400 മീറ്റർ അകലെ പാർക്ക് ചെയ്യാൻ നിർബന്ധിതരാക്കി. ഇത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വൈകിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Goa Nightclub Fire Caused by Belly Dance Fireworks, Not Gas Cylinder, Report Reveals
Pages:
[1]