റഷ്യ പിടിച്ചെടുത്ത കുപിയാൻസ്ക് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ; സന്ദർശിച്ച് സെലെൻസ്കി
/uploads/allimg/2025/12/7431640221427853638.jpgകീവ്∙ റഷ്യ പിടിച്ചെടുത്ത, യുദ്ധമുഖത്തെ പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം. കുപിയാൻസ്ക് സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചിത്രങ്ങൾ പങ്കുവച്ചു. വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
[*] Also Read യുവതികൾക്കൊപ്പം ട്രംപ്; എപ്സ്റ്റീൻ ഫയൽ ഫോട്ടോകൾ പുറത്ത്; ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങി ഒട്ടേറെ പ്രമുഖരും ചിത്രങ്ങളിൽ
യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ൻറെ പ്രഖ്യാപനം. എന്നാൽ, കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യ നിഷേധിക്കുന്ന യുക്രെയ്ൻ, പോരാട്ടം തുടരുകയാണെന്ന് ആവർത്തിക്കുകയാണ്.
[*] Also Read നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി അറസ്റ്റിൽ; നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ
കുപിയാൻസ്ക് നഗരത്തിലെ ദിശാബോർഡിനു മുന്നിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് സെലൻസ്കി പങ്കുവച്ചത്. യുക്രെയ്ന്റെ നയതന്ത്രത്തിൽ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് സെലൻസ്കി പറഞ്ഞു. കുപിയാൻസ്കിലെ നിരവധി ജില്ലകൾ തിരിച്ചുപിടിച്ചെന്ന് യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @ZelenskyyUa എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Ukraine Claims Recapture of Kupyansk: Kupyansk recapture marks a significant victory for Ukraine amidst the ongoing conflict with Russia. Ukrainian forces have claimed to have retaken Kupyansk, a key city previously held by Russia. The recapture comes as peace efforts continue with US support.
Pages:
[1]