deltin33 Publish time 2025-12-13 13:51:03

ഗോകുല പ്രിയന്റെ ‘കൈപിടിച്ച്’ പമ്പയിൽ കൈവിട്ട ജീവൻ; ജയിൽ‌ ഉദ്യോഗസ്ഥന്റെ കൈകൾ സേലം സ്വദേശിയിൽ വച്ചുപിടിപ്പിച്ചു

/uploads/allimg/2025/12/2405291204459592300.jpg



കൊച്ചി ∙ പമ്പയിൽ മരിച്ച ജയിൽ‌ ഉദ്യോഗസ്ഥന്റെ കൈകൾ വച്ചു പിടിപ്പിച്ച ഇരുപത്തിമൂന്നുകാരൻ ആശുപത്രി വിട്ടു. അപസ്മാര ബാധയെ തുടർന്നുള്ള വീഴ്ചയിൽ മസ്തിഷ്ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എ.ആർ. അനീഷിന്റെ കൈകളാണു സേലം സ്വദേശിയായ ഗോകുലപ്രിയനിൽ വച്ചുപിടിപ്പിച്ചത്. അമൃത ആശുപത്രിയിൽ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒക്ടോബർ 22നായിരുന്നു ശസ്ത്രക്രിയ. അനീഷിന്റെ തന്നെ ആഗ്രഹ പ്രകാരമാണ് അവയവങ്ങൾ ദാനം ചെയ്തത്.

[*] Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?


കുടുംബ സംരംഭമായ കോഴി ഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്നു വൈദ്യുതാഘാതമേറ്റ് 2018ലാണു ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. മുത്തച്ഛൻ അപകടത്തിൽ മരിക്കുകയും ചെയ്തു. ചികിത്സയ്ക്കായി അമൃതയിലേക്കു യാത്രയുടെ സൗകര്യാർഥം ഹരിപ്പാട്ടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു ഗോകുലപ്രിയൻ താമസം മാറ്റിയിരുന്നു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണു ഗോകുല പ്രിയന് അനീഷിന്റെ കൈകൾ ലഭിച്ചത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു.

[*] Also Read യുവതികൾക്കൊപ്പം ട്രംപ്; എപ്സ്റ്റീൻ ഫയൽ ഫോട്ടോകൾ പുറത്ത്; ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങി ഒട്ടേറെ പ്രമുഖരും ചിത്രങ്ങളിൽ


32 ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ഗോകുലപ്രിയനെ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കേക്കു മുറിച്ചു യാത്രയാക്കി. കൈകൾ ലഭിച്ചതോടെ തനിക്കു പഴയ ജീവിതം തിരിച്ചു കിട്ടുമെന്നാണു പ്രതീക്ഷയെന്നു ഗോകുലപ്രിയൻ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
A successful hand transplant has given 23-year-old Gokulapriyan a new life after he lost both hands in an accident. The complex surgery, performed at Amrita Hospital, used the donated hands of a jail officer, marking a significant milestone in reconstructive medicine.
Pages: [1]
View full version: ഗോകുല പ്രിയന്റെ ‘കൈപിടിച്ച്’ പമ്പയിൽ കൈവിട്ട ജീവൻ; ജയിൽ‌ ഉദ്യോഗസ്ഥന്റെ കൈകൾ സേലം സ്വദേശിയിൽ വച്ചുപിടിപ്പിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com