വിജയത്തിന്റെ ‘ദം’ ബിരിയാണി ആദ്യം പൊട്ടിച്ചത് ദമ്പതികൾ; മുൻ എംഎൽഎയെയും ഞെട്ടിച്ച് തോൽവി– വിഡിയോ
/uploads/allimg/2025/12/6814820802115978993.jpgകോട്ടയം∙ ഒരു കൗതുകത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കടന്നുപോകുന്നത്. ഇത്തവണ ആദ്യം വിജയിച്ച് ഫലം വന്നവരുടെ പട്ടികയിൽ മുന്നിൽ ഒരു ദമ്പതികളായിരുന്നു. പാലാ നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ബെറ്റി തുരുത്തനും ഷാജു തുരുത്തനും. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപഴ്സൺ ആയിരുന്നു.
[*] Also Read ‘വോട്ടർമാർക്ക് നന്ദി’: ഫലം വരും മുൻപ് ലഡു വിതരണം ചെയ്ത് സ്വതന്ത്ര സ്ഥാനാർഥി
വലിയ ഞെട്ടലുണ്ടായത് പാലക്കാട്ടുനിന്നായിരുന്നു. അവിടെ കോൺഗ്രസ് വിട്ട് എൽഡിഎഫിലേക്കു ചേക്കേറിയ മുൻ എംഎൽഎ എ.വി. ഗോപിനാഥ് തോറ്റിരിക്കുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ എ.വി. ഗോപിനാഥും അണികളും സ്വതന്ത്ര ജനാധിപത്യ മുന്നണി രൂപീകരിച്ചായിരുന്നു (ഐഡിഎഫ്) മത്സരിച്ചത്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തിൽ അവസാനം കുറിക്കുമെന്നു പറഞ്ഞ് മത്സരിച്ച ഐഡിഎഫിനു പക്ഷേ മത്സരിച്ച എല്ലായിടത്തും കാലിടറി.
[*] Also Read പാലാ നഗരസഭ: സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു
/uploads/allimg/2025/12/4821901539199590285.jpgകോട്ടയം നഗരസഭയിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദം (ചിത്രം: മനോരമ)
വയനാട്ടിൽ പുളിയാർമല വാർഡിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചിരിക്കുന്നു. ഇത്തരത്തിൽ പലയിടത്തുനിന്നും എൻഡിഎ മുന്നേറ്റ വാർത്തകൾ ആദ്യ മണിക്കൂറിൽ എത്തുന്നുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എറണാകുളത്ത് ട്വന്റി 20 ഭരിക്കുന്ന ഇടങ്ങളിൽ എൽഡിഎഫ് മുന്നേറുന്നുവെന്ന വാർത്തയുമെത്തി. തലശ്ശേരി നഗരസഭയിൽ എസ്ഡിപിഐ ആദ്യമായിഅക്കൗണ്ട് തുറന്നിരിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടടയിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് ജയിച്ചിരിക്കുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ വൈഷ്ണയുടെ സ്ഥാനാർഥിത്വം, വോട്ടർപട്ടികയിൽ പേരില്ലെന്ന പേരിൽ ആദ്യഘട്ടത്തില്‍ വൻവിവാദത്തിനിടയാക്കിയിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kerala local body election results Video: Kerala local body election results show early trends and key victories. The initial hours of the vote counting process reveal surprising outcomes and close contests across various districts. Stay tuned for more detailed analysis as the day progresses.
Pages:
[1]