cy520520 Publish time 2025-12-13 17:21:10

ശബരിമലയിൽ ‘ടൈ ബ്രേക്കർ’; ടോസിലൂടെ കോൺഗ്രസിനെ പരാജയപ്പെടുത്തി സിപിഎം, ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടം

/uploads/allimg/2025/12/2637062072573079082.jpg



പെരുനാട് (റാന്നി) ∙ ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ചെയ്താണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. സിപിഎമ്മിന്റെ പി.എസ്.ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതം ലഭിച്ചിരുന്നു. തുടർന്നാണ് ടോസ് വേണ്ടിവന്നത്.

[*] Also Read വിജയത്തിന്റെ ‘ദം’ ബിരിയാണി ആദ്യം പൊട്ടിച്ചത് ദമ്പതികൾ; മുൻ എംഎൽഎയെയും ഞെട്ടിച്ച് തോൽവി– വിഡിയോ


ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ശബരിമല. എന്നാൽ ഇക്കുറി ബിജെപി സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർഥി രാജേഷിന് 232 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ റാന്നി പെരുനാട് പഞ്ചായത്തിൽ 8 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ട്. യുഡിഎഫ് 4 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലുമാണ് വിജയിച്ചത്. English Summary:
CPM Secures Victory in Sabarimala Ward Through Tie-Breaking Toss: Sabarimala ward election saw an unexpected win for LDF. The tie was broken by a toss after the LDF and UDF candidates received an equal number of votes, resulting in the CPM candidate winning and the BJP losing their sitting seat.
Pages: [1]
View full version: ശബരിമലയിൽ ‘ടൈ ബ്രേക്കർ’; ടോസിലൂടെ കോൺഗ്രസിനെ പരാജയപ്പെടുത്തി സിപിഎം, ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com