കെപിസിസി പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫിന് ആദ്യ ജയം; പഞ്ചായത്തിലും ജില്ലയിലും മുന്നേറ്റം
/uploads/allimg/2025/12/5695986361857872929.jpgകണ്ണൂർ ∙ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാർഡിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ജയം. പായം പഞ്ചായത്ത് താന്തോട് വാർഡിൽ എം.പി. ഹരിതയാണ് ജയിച്ചത്. എൽഡിഎഫിലെ കെ. സന്ധ്യയെയാണ് തോൽപിച്ചത്.
[*] Also Read ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്’: വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
അധ്യാപികയായ ഹരിത ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 425 വോട്ടിനാണ് ജയം. എതിർ സ്ഥാനാർഥി കെ. സന്ധ്യയ്ക്ക് 412 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഒറ്റത്തവണ മാത്രമാണ് യുഡിഎഫ് ഭരിച്ചത്. ആകെയുള്ള 19 വാർഡിൽ ആറ് വാർഡുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 18 വാർഡിൽ എൽഡിഎഫ് 16 വാർഡിലും യുഡിഎഫ് 2 വാർഡിലുമാണ് ജയിച്ചത്. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് വൻ മുന്നേറ്റമാണ്. നിരവധി പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. English Summary:
UDF\“s historic win in KPCC President Sunny Joseph\“s ward : Marks the first time Congress has ever won in the Thanthode ward of Payam panchayat. Kerala Local Body Election 2025 results are updated live as counting continues across the state. Stay updated with real-time results from Panchayats, Municipalities, and Corporations, including ward-wise updates, leads, wins, and key highlights from all districts.
Pages:
[1]