deltin33 Publish time 2025-12-13 19:51:33

മുൻ എംഎൽഎ കെ.സി രാജഗോപാലിന് വിജയം; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടുകൾക്ക്

/uploads/allimg/2025/12/4009726951137371468.jpg



പത്തനംതിട്ട∙ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.സി.രാജഗോപാലിന് വിജയം. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നാണ് രാജഗോപാൽ വിജയിച്ചത്. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ രാധാ ചന്ദ്രനെ രാജഗോപാൽ പരാജയപ്പെടുത്തിയത്. നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് രാജഗോപാൽ.

[*] Also Read മുൻ ഡിജിപി ഇനി ജനപ്രതിനിധി; വിവാദങ്ങൾ ഏശിയില്ല, ശാസ്തമംഗലത്ത് ആർ.ശ്രീലേഖയ്ക്ക് വിജയം


1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് രാജഗോപാൽ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്ന് വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 1988ല്‍ പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2006ലാണ് ആറന്മുള മണ്ഡലത്തിൽ നിന്നും വിജയിച്ച് രാജഗോപാൽ നിയമസഭയിലെത്തുന്നത്.

[*] Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?


2011ലെ തിരഞ്ഞെടുപ്പില്‍ കെ.ശിവദാസന്‍ നായരോട് പരാജയപ്പെട്ടു. സിപിഎമ്മില്‍ വിഎസ് പക്ഷമായിരുന്നു രാജഗോപാൽ. മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാല്‍ അവിവാഹിതനാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Former MLA K.C. Rajagopal Wins Panchayat Seat By 28 Votes. Kerala Local Body Election 2025 results are updated live as counting continues across the state. Stay updated with real-time results from Panchayats, Municipalities, and Corporations, including ward-wise updates, leads, wins, and key highlights from all districts.
Pages: [1]
View full version: മുൻ എംഎൽഎ കെ.സി രാജഗോപാലിന് വിജയം; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടുകൾക്ക്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com