Chikheang Publish time 2025-12-13 19:51:35

ജനമനസ്സ് അറിയാൻ മത്സരത്തിനിറങ്ങി; ജയിച്ചു കയറി മമ്പറം ദിവാകരൻ, 507 വോട്ടിന്റെ ഭൂരിപക്ഷം

/uploads/allimg/2025/12/5259714179232220260.jpg



കണ്ണൂർ ∙ സ്വന്തം നാട്ടിൽ എഴുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി ജനവിധി തേടിയ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. വേങ്ങാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മമ്പറത്തു നിന്നാണ് ദിവാകരൻ 839 വോട്ടിന് ജയിച്ചത്. ആദ്യമായാണ് സ്വന്തം ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നത്. എതിർ സ്ഥാനാർഥി എൽഡിഎഫിന്റെ പൊന്നമ്പത്ത് കുമാരന് 332 വോട്ടാണ് ലഭിച്ചത്. എൽഡിഎഫിന്റെ കുത്തക പ‍ഞ്ചായത്തായ വേങ്ങാട് ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. ഏഴ് സീറ്റുകളിൽയുഡിഎഫ് ജയിച്ചു. 2020ൽ ആകെയുള്ള 21 വാർഡിൽ 17 വാർഡ് എൽഡിഎഫും 4 വാർഡ് യുഡിഎഫിനുമായിരുന്നു. മമ്പറത്ത് കഴിഞ്ഞ തവണയും യുഡിഎഫ് ആണ് ജയിച്ചത്.

[*] Also Read അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം, അടാട്ടിൽ ‘ടൈ’ക്ക് സാധ്യത; കോൺഗ്രസ് തിരിച്ചെത്തുമോ?


2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പാർട്ടി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

[*] Also Read വിവാഹ വേദിയിൽ നിന്ന് നേരെ ഭർത്താവുമൊത്ത് പ്രചാരണത്തിനിറങ്ങി; മേഘനയ്ക്ക് മിന്നും ജയം !


1987 കാലഘട്ടത്തിൽ കീഴത്തൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കമ്യൂണിസ്റ്റ് കോട്ടയിൽ 16 വോട്ടിന് തോറ്റു. 1995ൽ ഇരിക്കൂരിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് 1400 വോട്ടിന് ജയിച്ചു. പിന്നീട് രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ദീർഘകാലത്തിന് ശേഷം നാട്ടിൽ ജനങ്ങളുടെ ഹിതം അറിയാൻ മമ്പറം ദിവാകരൻ ഇറങ്ങിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Mambaram Divakaran Secures Victory in Vengad Panchayat: Mambaram Divakaran wins with a significant majority in the local body elections, marking his first victory in his home constituency. The UDF demonstrated a strong performance in Vengad Panchayat, securing seven seats.
Pages: [1]
View full version: ജനമനസ്സ് അറിയാൻ മത്സരത്തിനിറങ്ങി; ജയിച്ചു കയറി മമ്പറം ദിവാകരൻ, 507 വോട്ടിന്റെ ഭൂരിപക്ഷം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com